114 ആഴ്ചയായി ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടരുകയാണ് ആഷ്‍ലി ബാർട്ടി
സിഡ്‌നി: ലോക ഒന്നാം നമ്പർ വനിതാ ടെന്നിസ് താരം ആഷ്‍ലി ബാർട്ടി (Ashleigh Barty) വിരമിച്ചു. ഇരുപത്തിയഞ്ചാം വയസിലാണ് ഓസീസ് താരത്തിന്‍റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. വിജയതൃഷ്ണ നഷ്ടമായെന്നും ക്ഷീണിതയാണെന്നും ബാര്‍ട്ടി വ്യക്തമാക്കി. 114 ആഴ്ചയായി ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടരുകയാണ് ആഷ്‍ലി ബാർട്ടി.
അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ആഷ്‍ലി ബാര്‍ട്ടി തന്‍റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഇക്കുറി ചൂടിയിരുന്നു. 1978ന് ശേഷം ചാമ്പ്യനാകുന്ന ആദ്യ ഓസ്‌ട്രേലിയന്‍ വനിത എന്ന വിശേഷണം ഇതോടെ ബാര്‍ട്ടിക്ക് സ്വന്തമായി. സ്‌കോര്‍ 6-3, 7-6. ടൂര്‍ണമെന്‍റില്‍ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് ബാര്‍ട്ടി കിരീടം സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്. ബാര്‍ട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്‌സ്ലാം കിരീടമായിരുന്നു ഇത്. 2019ല്‍ ഫ്രഞ്ച് ഓപ്പണും കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണും ബാര്‍ട്ടി ഉയര്‍ത്തിയിരുന്നു.
undefined
2021ല്‍ വിംബിള്‍ഡണ്‍ നേടിയതോടെ ഓപ്പൺ യുഗത്തിൽ വിംബിൾഡൺ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്ട്രേലിയൻ വനിതാ താരമെന്ന നേട്ടത്തിലെത്തിയിരുന്നു ബാര്‍ട്ടി. മാർഗരറ്റ് കോർട്ടും ഗൂലാഗോംഗ് കൗളിയുമായിരുന്നു ബാർട്ടിക്ക് മുമ്പ് വിംബിൾഡൺ കിരീടം സ്വന്തമാക്കിയവർ.
For every young girl that has looked up to you.
For every one of us that you've inspired.
For your love of the game.
Thank you, for the incredible mark you've left on-court, off-court and in our hearts 💜 pic.twitter.com/6wp9fmO439
ടെന്നിസിൽ നിന്ന ഇടക്കാലത്ത് അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു. ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബേൻ ഹീറ്റ്സിന്‍റെ താരമായിരുന്നു ബാർട്ടി ഒരിക്കൽ. 2014ൽ ബ്രിസ്ബേൻ ഹീറ്റ്സിനായി10 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ബാർട്ടിയുടെ ഉയർന്ന സ്കോർ 39 ആണ്. പിന്നീട് ടെന്നിസാണ് തന്‍റെ വഴിയെന്ന് തിരിച്ചറിഞ്ഞ ബാർട്ടി വീണ്ടും കോര്‍ട്ടില്‍ തിരിച്ചെത്തിയെങ്കിലും ആദ്യ ഗ്രാൻസ്ലാം കിരീട നേട്ടത്തിനായി 2019ലെ ഫ്രഞ്ച് ഓപ്പൺ വരെ കാത്തിരിക്കേണ്ടിവന്നു.
ക്രിക്കറ്റിന്‍റെ നഷ്ടം, ടെന്നീസിന്‍റെ നേട്ടം; മുന്‍ ബിഗ് ബാഷ് താരം ആഷ്‌ലി ബാര്‍ട്ടിയുടെ വിശേഷങ്ങള്‍