World Badminton Championship : കിഡംബി ശ്രീകാന്തിന് വെള്ളി; പുരുഷ സിംഗിള്‍സില്‍ താരത്തിന് നേട്ടം

By Web Team  |  First Published Dec 19, 2021, 8:54 PM IST

ഫൈനലില്‍ സിംഗപ്പുരിന്റെ ലോ കെന്‍ യൂവിനോടാണ് ശ്രീകാന്ത് പരാജയപ്പെടുകയായിരുന്നു. 15-21, 22-20 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ തോല്‍വി.
 


മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ (World Badminton Championship) ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് (K Srikanth) വെള്ളി. ഫൈനലില്‍ സിംഗപ്പുരിന്റെ ലോ കെന്‍ യൂവിനോടാണ് ശ്രീകാന്ത് പരാജയപ്പെടുകയായിരുന്നു. 15-21, 22-20 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. ആദ്യ രണ്ടു ഗെയിമുകളിലും ലീഡ് ചെയ്ത ശേഷമാണ് ശ്രീകാന്ത് മത്സരം കൈവിട്ടത്

തോറ്റെങ്കിലും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം ശ്രീകാന്ത് സ്വന്തമാക്കി. പ്രകാശ് പദുക്കോണ്‍ (1983), സായ് പ്രണീത് (2019), ലക്ഷ്യ സെന്‍ (2021) എന്നിവര്‍ക്കു ശേഷം ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ പുരുഷ താരവുമാണ് ശ്രീകാന്ത്. ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ മറികടന്നായിരുന്നു ശ്രീകാന്തിന്റെ സെമി പ്രവേശനം. 

Latest Videos

12-ാം സീഡായി ടൂര്‍ണമെന്റിനെത്തിയ ശ്രീകാന്ത് വന്‍ മുന്നേറ്റമാണ് ടൂര്‍ണമെന്റില്‍ നടത്തിയത്. ആദ്യറണ്ടില്‍ സ്പെയിനിന്റെ പാബ്ലോ അബിയാനെയെ തോല്‍പ്പിച്ചു. രണ്ടാം റൗണ്ടില്‍ ചൈനയുടെ ലി ഷിഫെങ്ങിനെയും മടക്കി. മൂന്നാംറൗണ്ടില്‍ ചൈനയുടെ ലു ഗുവാങ്ഷുവിനെയാണ് കീഴടക്കിയത്. ക്വാര്‍ട്ടറില്‍ കല്‍ജോവിനെയും മറികടന്നു.

click me!