പാരീസ് ഒളിംപിക്‌സ് വന്‍ മാറ്റത്തിന് വേദിയാകും; അത്‌ലറ്റിക്‌സിലും റെപ്പഷാഗെ റൗണ്ട് 

By Web Team  |  First Published Jul 26, 2022, 10:36 AM IST

ഗുസ്തിയില്‍ ആദ്യറൗണ്ടില്‍ ശക്തനായ എതിരാളിയോട് ഏറ്റുമുട്ടി പരാജയപ്പെട്ടാലും വെങ്കല മെഡലിന് അവസരം നല്‍കുന്നതാണ് റെപ്പഷാഗെ റൗണ്ട്. ഇനിയത് അത്‌ലറ്റിക്‌സിലും കാണാം.


ദുബായ്: ഗുസ്തിയിലേതുപോലെ അത്‌ലറ്റിക്‌സിലും റെപ്പഷാഗെ (Repechage) റൗണ്ട് വരുന്നു. അടുത്ത പാരീസ് ഒളിംപിക്‌സ് (Paris Olympics) മുതല്‍ റെപ്പഷാഗെ പരീക്ഷിക്കാനാണ് ലോക അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനം. 2016ലെ റിയോ ഒളിംപിക്‌സില്‍ (Rio Olympics) ആദ്യ റൗണ്ടില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയുടെ സാക്ഷി മാലിക് തിരികെ വന്നത് വെങ്കല മെഡലുമായിട്ടായിരുന്നു. റെപ്പഷാഗെ റൗണ്ടായിരുന്നു അന്ന് സാക്ഷിയെ തുണച്ചത്. 

ഗുസ്തിയില്‍ ആദ്യറൗണ്ടില്‍ ശക്തനായ എതിരാളിയോട് ഏറ്റുമുട്ടി പരാജയപ്പെട്ടാലും വെങ്കല മെഡലിന് അവസരം നല്‍കുന്നതാണ് റെപ്പഷാഗെ റൗണ്ട്. ഇനിയത് അത്‌ലറ്റിക്‌സിലും കാണാം. അടുത്ത പാരീസ് ഒളിംപിക്‌സില്‍ ഹര്‍ഡില്‍സ് അടക്കം 200 മുതല്‍ 1500 മീറ്റര്‍ വരെയുള്ള മത്സരങ്ങളിലാകും ഉണ്ടാവുക. നിലവില്‍ ഹീറ്റ്‌സ്, സെമിഫൈനല്‍, ഫൈനല്‍ എന്ന നിലയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഉദാഹരണത്തിന് 200 മീറ്ററില്‍ ഏഴ് ഹീറ്റ്‌സ് ഉണ്ടാകും. 

Latest Videos

undefined

ഓരോന്നിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ സെമിഫൈനല്‍ യോഗ്യത നേടും. പിന്നീടുള്ള അത്‌ലറ്റുകളില്‍ കൂടുതല്‍ വേഗം കണ്ടെത്തിയ 3 പേരും സെമിയില്‍ എത്തും. 1500 മീറ്ററാണെങ്കില്‍ മൂന്ന് ഹീറ്റ്‌സ്. ഓരോന്നിലും മുന്നിലെത്തുന്ന ആറ് പേര്‍ നേരിട്ട് സെമിയിലേക്ക്. പിന്നീടുള്ളവരില്‍ മികച്ച വേഗം കണ്ടെത്തിയ ആറ് പേരും സെമി യോഗ്യത നേടും. ഹീറ്റ്‌സില്‍ നിന്ന് നേരിട്ടുള്ള യോഗ്യത അങ്ങനെ തന്നെ തുടരും. 

പിന്നീടുള്ളവരെ കണ്ടെത്താനായാകും റെപ്പഷാഗെ റൗണ്ട് വരിക. നിലവില്‍ പ്രാഥമിക റൗണ്ടുള്ളതിനാലാണ് 100 മീറ്ററിന് റെപ്പഷാഷ് ഒഴിവാക്കിയത്. ദീര്‍ഘദൂര മത്സരങ്ങള്‍ക്ക് പല ഘട്ടം വന്നാല്‍ താരങ്ങള്‍ ക്ഷീണിതരാകുമെന്നതിനാല്‍ 1500 മീറ്ററിന് മുകളിലുള്ളതിനും റെപ്പഷാഗെ ഒഴിവാക്കി.
 

click me!