ഒരു രാജ്യത്തും ഇത്രയും പരിശീലകരില്ലെന്നുള്ളതാണ് അത്‌ലറ്റിക് ഫെഡറേഷന്‍ പറയുന്നത്. ലെവല്‍ 2ല്‍ മറ്റൊരു ബാച്ച് കൂടി ഇന്ന് ആരംഭിച്ചു. ക്ലാസെടുക്കുന്നതിനായി ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള ഡോ. റിയയും ജര്‍മനിയില്‍ നിന്നുള്ള ഗുണ്ടര്‍ ലാഞ്ചെയും പട്യാലയിലെത്തി.
ദില്ലി: നീരജ് ചോപ്രയുടെ ഒളിംപിക് സ്വര്‍ണനേട്ടത്തിന് പിന്നാലെ കായിക മേഖലയ്ക്ക് ഊര്‍ജം നല്‍കുന്ന പദ്ധതികളുമായി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. വലിയ പരിശീലന പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ നിര്‍ദേശിക്കുന്ന ലെവന്‍ വണ്‍ 10,000 പരിശീകരും ലെവല്‍ 2ലുള്ള 1000 പരിശീകരുമാണ് രാജ്യത്ത് ഒരുങ്ങുന്നത്.
ഒരു രാജ്യത്തും ഇത്രയും പരിശീലകരില്ലെന്നുള്ളതാണ് അത്‌ലറ്റിക് ഫെഡറേഷന്‍ പറയുന്നത്. ലെവല്‍ 2ല്‍ മറ്റൊരു ബാച്ച് കൂടി ഇന്ന് ആരംഭിച്ചു. ക്ലാസെടുക്കുന്നതിനായി ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള ഡോ. റിയയും ജര്‍മനിയില്‍ നിന്നുള്ള ഗുണ്ടര്‍ ലാഞ്ചെയും പട്യാലയിലെത്തി. പട്യാലയിലെ സായ് സെന്‍ററാണ് പരിശീലന കേന്ദ്രം. ഒരാഴ്ച്ചത്തെ ക്യാംപാണ് ഒരുക്കിയിട്ടുള്ളത്. 10ന് ക്യാംപ് അവസാനിക്കും.
ആരാധക പിന്തുണയ്ക്കിരിക്കട്ടേ കുതിരപ്പവന്‍; മനംകവർന്ന് മുഹമ്മദ് സിറാജ്- വീഡിയോ വൈറല്‍