ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച; ഒളിംപിക്സില്‍ ചില മത്സരങ്ങൾക്ക് ഇന്ന് തുടക്കം

By Web Team  |  First Published Jul 21, 2021, 7:57 AM IST

ആതിഥേയരായ ജപ്പാൻ സോഫ്റ്റ്ബോളിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടുകയാണ്.


ടോക്യോ: ഒളിംപിക്സിന് വെള്ളിയാഴ്ചയാണ് ഔദ്യോഗിക തുടക്കമാവുന്നതെങ്കിലും മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. സോഫ്റ്റ്ബോൾ , വനിതാ ഫുട്ബോൾ മത്സരങ്ങൾക്കാണ് ഇന്ന് തുടക്കമാവുക. ആതിഥേയരായ ജപ്പാൻ സോഫ്റ്റ്ബോളിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടുകയാണ്. ഫുട്ബോളിൽ ബ്രസീൽ, അമേരിക്ക, ചൈന, ബ്രിട്ടൺ, നെതർലൻഡ്സ്, ഓസ്ട്രേലിയ ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്. ബ്രസീലിന്

ചൈനയും അമേരിക്കയ്ക്ക് സ്വീഡനുമാണ് എതിരാളികൾ. സൂപ്പർതാരം മാർത്തയുടെ സാന്നിധ്യമാണ് ആദ്യമെഡൽ ലക്ഷ്യമിടുന്ന ബ്രസീലിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. നാല് തവണ ചാന്പ്യൻമാരായ അമേരിക്ക മേഗൻ റപിനോ, കാർലി ലോയ്ഡ്, അലക്സ് മോർഗൻ തുടങ്ങിയ താരങ്ങളെ അണി നിരത്തുന്നുണ്ട്. 

Latest Videos

click me!