ഏഷ്യൻ ഗെയിംസ് ഡ്രാഗൺ ബോട്ട് മത്സരത്തിൽ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടി പൊലീസ് ഉദ്യോഗസ്ഥ

By Web Team  |  First Published Jun 27, 2022, 6:09 PM IST

കേരള പൊലീസിൽ നിന്നും പാലക്കാട് നിന്നുള്ള സിപിഒ കെപി അശോക് കുമാർ, കോട്ടയത്തു നിന്നുള്ള സിപിഒ പിഎം. ഷിബു എന്നിവർ ഡ്രാഗൺ ബോട്ട് പുരുഷ ടീമിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.


ആലപ്പുഴ: ആലപ്പുഴ ഏഷ്യൻ ഗെയിംസ് ഡ്രാഗൺ ബോട്ട് മത്സരത്തിൽ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടി പൊലീസ് ഉദ്യോഗസ്ഥ. ചേര്‍ത്തല സ്വദേശിനി ശാലിനി  ഉല്ലാസ് ആണ് അഭിമാന നേട്ടത്തിന്  അര്‍ഹയായത്. കേരള പൊലീസിൽ നിന്ന് ഏഷ്യൻ ഗെയിംസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക  വനിതാ പൊലീസാണ് ശാലിനി. 

ഇന്ത്യൻ ടീമിൽ കേരളത്തിൽ ഒന്‍പത് വനിതകള്‍ ഉൾപ്പെടെ 28 പേരാണ് പങ്കെടുക്കുക. കേരള പൊലീസിൽ നിന്നും പാലക്കാട് നിന്നുള്ള സിപിഒ കെപി അശോക് കുമാർ, കോട്ടയത്തു നിന്നുള്ള സിപിഒ പിഎം. ഷിബു എന്നിവർ ഡ്രാഗൺ ബോട്ട് പുരുഷ ടീമിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 1000 മീറ്ററിലും 200 മീറ്ററിലും രണ്ടാമത് എത്തിയിരുന്നു. 

Latest Videos

ആകെയുള്ള ആറ് ഇവന്റിലും പങ്കെടുത്ത ശാലിനിയുടെ മികച്ച പ്രകടനം കണക്കിലെടുത്താണ് ഏഷ്യൻ ഗെയിംസിലേക്കു യോഗ്യത ലഭിച്ചത്. അടുത്ത സെപ്റ്റംബറിൽ ചൈനയിലാണ് ഏഷ്യൻ ഗെയിംസ് നടക്കുക. 2015 ലാണ്  ശാലിനി പൊലീസ് സര്‍വ്വീസിലേക്ക് എത്തിയത്. ആലപ്പുഴ എആർ ക്യാംപ് സീനിയർ സി പിഒ പി.ആർ.സുനിൽകുമാറാണ് ശാലിനിക്ക് പരിശീലനം നൽകുന്നത്.

click me!