അര്‍ബുദത്തെ അതിജീവിച്ച് വിംബിള്‍ഡണിനെത്തി; രണ്ടാം റൗണ്ടില്‍ പുറത്ത്, പെനിസ്റ്റണ്‍ മടങ്ങുന്നത് തലയുയര്‍ത്തി

By Web Team  |  First Published Jun 30, 2022, 11:28 AM IST

രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ സ്റ്റീവ് ജോണ്‍സനോട് തോറ്റാണ് റയാന്‍ പെനിസ്റ്റണ്‍ വിംബിള്‍ഡനില്‍നിന്ന് പുറത്തായത്. പക്ഷേ ഈ 27കാരന് വലിയ നിരാശയുണ്ടാകില്ല. കാരണം കന്നി വിംബിള്‍ഡന്‍ ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ടിലെ ജയം തന്നെ പെനിസ്റ്റണ് സ്വപ്ന തുല്യമായ നേട്ടമാണ്.


ലണ്ടന്‍: വിംബിള്‍ഡണില്‍ (Wimbledon) ബ്രിട്ടീഷ് താരം റയാന്‍ പെനിസ്റ്റണിന്റെ (Ryan Peniston) തോല്‍വി അധികമാരും ശ്രദ്ധിച്ചുകാണില്ല. എന്തിന് പറയുന്നു പെനിസ്റ്റണെ പോലും പലര്‍ക്കും അത്ര പരിചയ രണ്ടാം റൗണ്ടില്‍ തോറ്റാണ് പെനിസ്റ്റണ്‍ പുറത്താവുന്നത്. എന്നാല്‍ തോല്‍വിയിലും തല ഉയര്‍ത്തി തന്നെയാണ് പെനിസ്റ്റണിന്റെ മടക്കം. ഒന്നാം വയസില്‍ ബാധിച്ച അര്‍ബുദത്തെ ചെറുത്ത് തോല്‍പ്പിച്ചായിരുന്നു മുന്നോട്ടുള്ള പ്രയാണമത്രയും.

രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ സ്റ്റീവ് ജോണ്‍സനോട് തോറ്റാണ് റയാന്‍ പെനിസ്റ്റണ്‍ വിംബിള്‍ഡനില്‍നിന്ന് പുറത്തായത്. പക്ഷേ ഈ 27കാരന് വലിയ നിരാശയുണ്ടാകില്ല. കാരണം കന്നി വിംബിള്‍ഡന്‍ ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ടിലെ ജയം തന്നെ പെനിസ്റ്റണ് സ്വപ്ന തുല്യമായ നേട്ടമാണ്. ഹെന്റി ലാക്‌സനനെയായിരുന്നു തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-3, 6-2.

Latest Videos

undefined

ജീവിതത്തില്‍, ടെന്നിസില്‍ ഇത്രയൊക്കെ ആകാനാകുമെന്ന് റയാന്‍ ചിന്തിച്ചിരുന്നേയില്ല. ഒന്നാം വയസില്‍ അര്‍ബുദം ബാധിച്ചതാണ്. നാളുകള്‍ നീണ്ടു ചികിത്സ. കീമോ തെറാപ്പിയും ശസ്ത്രക്രിയയും നടത്തി. ഇതിനിടയില്‍ കുഞ്ഞു റയാന്റെ കൂട്ടുകാരില്‍ പലരും ടെന്നിസ് കളിച്ചുതുടങ്ങി. ദൂരെനിന്ന് കാണാനെ റയാന് കഴിഞ്ഞിരുന്നുള്ളൂ. മാര്‍ക് ടെയ്‌ലറെന്ന പരിശീലകനെ കിട്ടിയതാണ് വഴിത്തിരിവായത്. കഠിന പ്രയത്‌നത്തിലൂടെ ടെന്നിസ് ലോകത്ത് റയാന്‍ പടിപടിയായി ഉയര്‍ന്നു. 

അടുത്തിടെ നടന്ന ക്വീന്‍സ് ക്ലബ്ബ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റ് കാസ്പര്‍ റൂഡിനെ വരെ അന്ന് തോല്‍പ്പിച്ചിരുന്നു. അപ്പോഴും റയാന്‍ പെനിസ്റ്റണ്‍ പറയുന്നത് ഇങ്ങനെയാണ്. കുഞ്ഞുനാളിലെ ക്യാന്‍സര്‍, അതിന്‍മേലുള്ള അതിജീവനം. തനിക്ക് കരുത്തും നിശ്ചയദാര്‍ഡ്യവും തന്നത് ആ നാളുകളായിരുന്നുവെന്ന്. 

സാനിയ പുറത്ത് 

വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- ലൂസി ഹ്രാഡെക്ക സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. ബ്രിയാട്രിസ്, മഗ്ദലേന സഖ്യം ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ആറാം സീഡായ സാനിയ സഖ്യത്തെതോല്‍പിച്ചു. സ്‌കോര്‍ 6-4, 4-6, 2-6.
 

click me!