ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ഇന്ന് കനേഡിയൻ താരം ഡെനിസ് ഷാപൊവലോവിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കാണ് ജോക്കോയുടെ മത്സരം.
ലണ്ടന്‍: വിംബിൾഡൺ ടെന്നിസ് പുരുഷ സിംഗിൾസ് സെമിയില്‍ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ഇന്ന് കനേഡിയൻ താരം ഡെനിസ് ഷാപൊവലോവിനെ നേരിടും. മറ്റൊരു സെമിയില്‍ ഏഴാം സീഡ് മാറ്റിയോ ബെരെറ്റിനി 14-ാം സീഡ് ഹ്യൂബർട്ട് ഹുർകാക്‌സുമായി ഏറ്റുമുട്ടും. ബെരെറ്റിനിയുടെ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിക്കും ജോക്കോവിച്ചിന്‍റേത് എട്ട് മണിക്കുമാണ്.
വനിതാ സിംഗിൾസിൽ അഷ്‍ലി ബാർട്ടി-കരോലിന പ്ലിസ്‌കോവ ഫൈനലാണ് നടക്കുക. ലോക ഒന്നാം നമ്പർ താരമായ അഷ്‍ലി ബാർട്ടി സെമിയിൽ 25-ാം സീഡ് ആഞ്ചലിക് കെർബറെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. സ്‌കോർ: 6-3, 7-6. രണ്ടാം സെമിയിൽ കരോലിന പ്ലിസ്‌കോവ രണ്ടാം സീഡ് അറീന സെബലങ്കയെ തോൽപ്പിച്ചു. സ്‌കോർ: 5-7, 6-4, 6-4. രണ്ട് പേരുടെയും ആദ്യ വിംബിൾഡൺ ഫൈനലാണ് ഇത്.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
വിംബിള്‍ഡണ്‍: പ്ലിസ്‌കോവ- ബാര്‍ട്ടി ഫൈനല്‍, സബലെങ്ക പുറത്ത്
ടോക്കിയോ ഒളിമ്പിക്സില്‍ കാണികള്‍ക്ക് പ്രവേശനമില്ല
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍
എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona