2016ല്‍ നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദംഗല്‍ മഹാവിര്‍ ഫോഗട്ട് എന്ന ഗുസ്തിക്കാരന്‍റെയും മക്കളായ ഗീത, ബബിത എന്നിവരുടെയും യഥാര്‍ത്ഥ കഥയാണ് പറഞ്ഞത്.
ദില്ലി: ബോളിവുഡിലെ എക്കാലത്തെയും വലിയ പണംവാരി പടമാണ് ആമിര്‍ ഖാന്‍ നായകനായ ദംഗൽ. ഗുസ്‍തി താരം മഹാവീര്‍ ഫോഗട്ടിന്‍റെയും കുടുംബത്തിന്‍റെ കഥ പറഞ്ഞ ചിത്രം നിര്‍മിച്ചതും ആമിര്‍ തന്നെയായിരുന്നു. ചൈനയിലും ഹോങ്കോംഗിലുമെല്ലാം സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം 2070 കോടി രൂപയാണ് ആകെ കലക്ട് ചെയ്തത്. എന്നാൽ ദംഗലിലൂടെ ആമിര്‍ 2000 കോടി നേടിയപ്പോള്‍ തന്‍റെ കുടുംബത്തിന് നല്‍കിയത് ഒരു കോടി രൂപ മാത്രമാണെന്ന് തുറന്നു പറയുകയാണ് ബബിത ഫോഗട്ട്. ന്യൂസ് 24ന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ കുടുംബത്തിന്‍റെ കഥ സിനിമയാക്കാന്‍ നല്‍കിയതിന് ആമിർ നല്‍കിയ പ്രതിഫലത്തെക്കുറിച്ച് പരാമര്‍ശിച്ചത്.
undefined
'അതിനുശേഷം എനിക്ക് ഗൗതം ഗംഭീറിന്‍റെ മുഖത്തുനോക്കാന്‍ തന്നെ മടിയായിരുന്നു'; തുറന്നു പറഞ്ഞ് സഞ്ജു
സിനിമ സൂപ്പര്‍ ഹിറ്റായി വലിയ കളക്ഷനൊക്കെ നേടിയശേഷം തന്‍റെ പിതാവ് മഹാവീര്‍ ഫോഗട്ട് അക്കാദമി സ്ഥാപിക്കാനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആമിര്‍ ഖാന്‍റെ ടീമിനെ ബന്ധപ്പെട്ടിരുന്നെങ്കിലും അത് അവര്‍ നിരസിച്ചുവെന്നും ബബിത പറഞ്ഞു. അഞ്ചോ ആറോ കോടി രൂപയാണ് അക്കാദമിക്ക് വേണ്ടിയിരുന്നതെന്നും ബബിത പറഞ്ഞു.
2000 करोड़ की फिल्म, फोगाट परिवार को मिला सिर्फ 1 करोड़
◆ बबीता फोगाट का चाय वाला इंटरव्यू मानक गुप्ता के साथ
◆ पूरा इंटरव्यू: https://t.co/LPKn1lwMLb | pic.twitter.com/Fgt843zYE1
ചിത്രത്തില്‍ മക്കളെ ലോകോത്തര ഗുസ്തി താരങ്ങളായി മാറ്റുന്ന മഹാവീര്‍ ഫോഗട്ടായി വേഷമിട്ടത് ആമിര്‍ തന്നെയായിരുന്നു. 2010ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ബബിത 2014ല്‍ സ്വര്‍ണം നേടിയിരുന്നു. 2012ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പില്‍ ബബിത വെങ്കലവും നേടി. 2016ലെ റിയോ ഒളിംപിക്സിലും ബബിത മത്സരിച്ചിരുന്നെങ്കിലും മെഡല്‍ നേടാനായിരുന്നില്ല. 2019ല്‍ ഗുസ്തിയില്‍ നിന്ന് വിരമിച്ച ബബിത രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക