ഒളിംപിക്സിന് മുമ്പ് നീരജ് ചോപ്രക്ക് സുപ്രധാന പോരാട്ടം, പാവോ നുർമി ഗെയിംസിൽ ഇന്നിറങ്ങും; മത്സരം കാണാനുള്ള വഴികൾ

By Web Team  |  First Published Jun 18, 2024, 2:26 PM IST

2022ല്‍ നീരജ് 89.30 മീറ്റര്‍ ദൂരം താണ്ടി ഇവിടെ വെള്ളി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പരിക്ക് മൂലം മത്സരിച്ചിരുന്നില്ല


ടുർക്കു(ഫിന്‍ലന്‍ഡ്): പാരീസ് ഒളിംപിക്സിന് മുൻപുള്ള സുപ്രധാന മത്സരത്തിന് നീരജ് ചോപ്ര ഇന്ന് ഇറങ്ങുന്നു. ജാവലിൻ ത്രോയിൽ മുൻനിര താരങ്ങൾ മത്സരിക്കുന്ന പാവോ നുർമി ഗെയിംസിലാണ് നീരജും മത്സരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 9.45നാണ് മത്സരങ്ങള്‍ തുടങ്ങുക. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 ചാനലിലും ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമയിലും  നീരജിന്‍റെ മത്സരം തത്സമയം കാണാനാകും.

പാകിസ്ഥാൻ താരം അർഷാദ് നദീം, അടുത്തിടെ 90 മീറ്റർ ദൂരം എറിഞ്ഞ ജർമ്മൻ കൗമാരതാരം മാക്സ് ഡെനിംഗ്, രണ്ട് തവണ ലോക ചാംപ്യനായ ആൻഡേഴ്സൻ പീറ്റേഴ്സ്, 2022ലെ ചാംപ്യനായ ഒലിവർ ഹെലാണ്ടർ, മുൻ യൂറോപ്യൻ ചാംപ്യൻ ജൂലിയൻ വെബ്ബർ തുടങ്ങികരുത്തരെല്ലാം ഇന്ന് നീരജിനൊപ്പം കളത്തിലുണ്ട്. ജര്‍മന്‍ വിന്‍റര്‍ ത്രോയിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് 90.20 മീറ്റര്‍ ദൂരം താണ്ടി 19 കാരനായ മൈക് ഡൈഗിംഗ് 90 മീറ്റര്‍ ദൂരം താണ്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായത്.

Latest Videos

undefined

ഒരോവറില്‍ അടിച്ചത് 3 സിക്സും 3 ഫോറും; എന്നിട്ടും 36 റണ്‍സടിച്ച് യുവരാജിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി വിൻഡീസ്

2022ല്‍ നീരജ് 89.30 മീറ്റര്‍ ദൂരം താണ്ടി ഇവിടെ വെള്ളി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പരിക്ക് മൂലം മത്സരിച്ചിരുന്നില്ല. ഈ വർഷം നീരജിന്‍റെ മൂന്നാമത്തെ മത്സരമാണിത്. ദോഹ ഡയമണ്ട് ലീഗിനും ഫെഡറേഷന്‍ കപ്പിനും ശേഷം ഈ വര്‍ഷം നീരജ് മത്സരിക്കാനിറങ്ങുന്ന മൂന്നാമത്തെ ചാമ്പ്യന്‍ഷിപ്പാണിത്. ദോഹയില്‍ 88.36 മീറ്റര്‍ ദൂരം താണ്ടി രണ്ടാമതായ നീരജ് കഴിഞ്ഞ മാസം ഭുബനേശ്വറില്‍ നടന്ന ഫെഡറേഷന്‍ കപ്പിൽ 82.27 ദൂരം എറിഞ്ഞ് സ്വര്‍ണം നേടിയിരുന്നു.

ഫെഡറേഷന്‍ കപ്പിന് പിന്നാലെ പിന്നാലെ ഒസ്ട്രാവ ഗോള്‍ഡന്‍ സ്പൈക്കില്‍ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും പരിക്കേല്‍ക്കാതിരിക്കാനുള്ള മുന്‍കരുകലെന്ന നിലയില്‍ മത്സരത്തില്‍ നിന്ന് നീരജ് അവസാന നിമിഷം പിന്‍മാറിയിരുന്നു. നിലിവിലെ ഒളിംപിക് സ്വർണമെഡെല്‍ ജേതാവായ നീരജ് ഒളിംപിക്സിന് മുൻപ് പരമാവധി ഒരു മത്സരത്തിൽ കൂടിയേ പങ്കെടുക്കാൻ സാധ്യതയുള്ളൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!