400 കോടിയോ?, മുകേഷ് അംബാനി ഭാര്യ നിത അംബാനിക്ക് സമ്മാനിച്ച ഫോണിന്‍റെ യഥാര്‍ത്ഥ വില പുറത്ത്

By Web Team  |  First Published Jan 26, 2024, 11:23 AM IST

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന്‍റെ മത്സരങ്ങളിലെല്ലാം നിത അംബാനി ശ്രദ്ധേയ സാന്നിധ്യവുമാണ്. ക്രിക്കറ്റില്‍ മാത്രമൊതുങ്ങിന്നില്ല നിത അംബാനിയുടെ കായിക താല്‍പര്യങ്ങള്‍.


മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഭാര്യയാണ് നിത അംബാനി. മുകേഷ് അംബാനിയുടെ ഭാര്യയെന്ന നിലയില്‍ മാത്രമല്ല നിത അംബാനിയെ ലോകമറിയുന്നത്. ഇന്ത്യൻ കായികലോകത്തെ നിയന്ത്രിക്കുന്ന സൂപ്പര്‍ വുമണ്‍ എന്ന നിലയില്‍ കൂടിയാണ്. ലോകത്തെ ഏറ്റവും മൂല്യമുള്ള കായിക ലീഗുകളില്‍ ഒന്നായ ഐപിഎല്ലിലെ ഏറ്റവും വിജയിച്ച ടീമുകളിലൊന്നാ മുംബൈ ഇന്ത്യൻസിന്‍റെ മുഖ്യ നടത്തിപ്പുകാരിയാണ് നിത അംബാനി.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന്‍റെ മത്സരങ്ങളിലെല്ലാം നിത അംബാനി ശ്രദ്ധേയ സാന്നിധ്യവുമാണ്. ക്രിക്കറ്റില്‍ മാത്രമൊതുങ്ങിന്നില്ല നിത അംബാനിയുടെ കായിക താല്‍പര്യങ്ങള്‍. ഇന്ത്യന്‍ ഫു്ടബോളിന്‍റെ തലവരമാറ്റാന്‍ അവതരിപ്പിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ മുഖ്യ സംഘാടകരിലൊരാളും നിത അംബാനിയാണ്. റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണായ നിത അംബാനിയെ 2020ല്‍ കായികലോകത്തെ സ്വാധീനമുള്ള 10 വനിതകളില്‍ ഒരാളായി ഐസ്പോര്‍ട്സ് കണക്ട് തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Latest Videos

undefined

രഞ്ജി ട്രോഫിയിലെ ജീവന്‍മരണ പോരാട്ടത്തില്‍ നിന്ന് വിട്ടു നിന്ന് സഞ്ജു, ഞെട്ടലോടെ ആരാധകര്‍; കാരണമറിയാം

അടുത്തിടെ അയോധ്യയില്‍ നടന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ മുകേഷ് അംബാനിയും നിത അംബാനിയും എത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കവെ നിത അംബാനിയുടെ കൈയിലിരിക്കുന്ന ഫോണിലായിരുന്നു ചില ക്യാമറകള്‍ സൂം ചെയ്തത്. പിന്നാലെ ഈ ചിത്രങ്ങള്‍വെച്ച് നിത അംബാനിയുടെ കൈയിലെ ഫോണിന് 400 കോടി രൂപയാണ് വിലയെന്നുവരെ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ പ്രചരിച്ച ചിത്രങ്ങളില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ മനസിലാവുന്നത് നിത അംബാനിയടെ കൈയിലിരിക്കുന്ന ഫോണ്‍ ഐ ഫോണിന്‍റെ ഏറ്റവും പുതിയ മോഡലായ ഐ ഫോണ്‍ 15 പ്രോ മാക്സ് ആണെന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ പുറത്തിറക്കിയിട്ടുള്ള ഏറ്റവും വിലകൂടിയ ഐഫോണാണ് 15 പ്രോ മാക്സ്. പ്രോ മാക്സിന്‍റെ ഇന്ത്യയിലെ വില 159,900 മുതല്‍ 199,900 വരെയാണ്. ടൈറ്റാനിയം ചേസിസും പുതിയ പെരിസ്കോപ്പിക് ലെന്‍സും A17 ബയോണിക് ചിപ്പും യുഎസ്ബി സി പോര്‍ട്ടുമെല്ലാം അടങ്ങുന്നതാണ് പ്രോ മാക്സ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!