ഇന്നലെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ വിനേഷിന്‍റെ ഭാരം 49.9 കിലോ, സെമിക്ക് ശേഷം 52.7 കിലോ; രാത്രിയില്‍ സംഭവിച്ചത്

By Web Team  |  First Published Aug 7, 2024, 3:33 PM IST

ഇന്നലെ ചരിത്രനേട്ടവുമായി ഫൈനലിലെത്തിയശേഷം വിനേഷിന്‍റെ ശരീര ഭാരം നോക്കിയപ്പോള്‍ 52.7 കിലോ ആയി ഉയര്‍ന്നിരുന്നു.


പാരീസ്: ഇന്നലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയില്‍ ജപ്പാന്‍റെ ലോക ചാമ്പ്യനും ഈ വിഭാഗത്തില്‍ നിലവിലെ ഒളിംപിക് ചാമ്പ്യനുമായ യു സുസാകിയെ നേരിടാനിറങ്ങുമ്പോള്‍ വിനേഷ് ഫോഗട്ടിന്‍റെ ശരീരഭാരം 49.9 കിലോ ഗ്രാമായിരുന്നുവെന്ന് വിനേഷിന്‍റെ പരിശീലക സംഘത്തില്‍ നിന്നുള്ളവര്‍ പറഞ്ഞു. അതേ ശരീരഭാരം നിലനിര്‍ത്തുക അസാധ്യമാണ്.

വിനേഷിന്‍റെ സാധാരണ ശരീരഭാരം 57 കിലോ ആണ്. എന്നാല്‍ ആദ്യ ദിനം ചരിത്രനേട്ടവുമായി ഫൈനലിലെത്തിയശേഷം വിനേഷിന്‍റെ ശരീര ഭാരം നോക്കിയപ്പോള്‍ 52.7 കിലോ ആയി ഉയര്‍ന്നിരുന്നു. ഇന്നലെ മൂന്ന് കടുത്ത മത്സരങ്ങളില്‍ മത്സരിച്ച വിനേഷ് ഈ മത്സരങ്ങള്‍ക്കിടെ ഊര്‍ജ്ജം നേടാനായി ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍ ഇത് സാധാരണമാണെന്ന് പരിശീലക സംഘം വ്യക്തമാക്കി. 49.9 കിലോ ഗ്രാം ഭാരമുണ്ടായിരുന്നതിനാല്‍ ലഘു ഭക്ഷണം കഴിച്ചാല്‍ പോലും വിനേഷിന്‍റെ ഭാരം കൂടുമെന്നുറപ്പായിരുന്നു.

Latest Videos

undefined

ഇന്ത്യയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല; വിനേഷിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐഒസി

അതുകൊണ്ടാണ് സെമി ഫൈനല്‍ മത്സരശേഷം ഭാരം പരിശോധിച്ചത്. അപ്പോൾ വിനേഷിന്‍റെ ഭാരം 52.7 കിലോ ഗ്രാമായി ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനുശേഷം വിനേഷ് ഒരു തരി ഭക്ഷണം കഴിക്കുകയോ ഒരു തുള്ളി വെള്ളം കുടിക്കുകയോ ചെയ്തിട്ടില്ല. ഉറക്കം പോലും ഉപേക്ഷിച്ച് ശരീരഭാരം 50 കിലോയില്‍ താഴെയെത്തിക്കാനായി സൈക്ലിംഗും ജോഗിംഗും ജിമ്മിലുമായി കഠിന വ്യായാമത്തിലേര്‍പ്പെട്ടു. എന്നിട്ടും ഇന്ന് രാവിലെ വീണ്ടും ഭാരപരിശോധനക്കായി എത്തിയപ്പോള്‍ വിനേഷിന്‍റെ ശരീരഭാരം 50 കിലോ ഗ്രാമും 100 ഗ്രാമും ആയിരുന്നു. ഇന്നലെ ഭാരപരിശോധനക്ക് 30 മിനിറ്റ് സമം അനുവദിച്ചുവെങ്കില്‍ ഇന്ന് 15 മിനിറ്റ് മാത്രമാണ് സമയം അനുവദിച്ചത്. കുറച്ചു കൂടി സമയം നല്‍കണമെന്ന വിനേഷിന്‍റെയും കോച്ചിംഗ് സംഘത്തിന്‍റെയും ആവശ്യം അധികൃതര്‍ തള്ളിയതോടെ വിനേഷ് അയോഗ്യയായി.

Sources from Vinesh Phogat's team reveal the harrowing run up to the weigh in this morning. | | pic.twitter.com/ynCLLkUPc0

— Sportstar (@sportstarweb)

ഭാരം കുറക്കാനായി രാത്രി ഉറങ്ങാതെ കടുത്ത വ്യായാമം ചെയ്ത വിനേഷിന് ഇന്ന് കടുത്ത നിര്‍ജ്ജലീകരണം കാരണം ഒളിംപിക്സ് വില്ലേജിലെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!