12000 അത്‍ലറ്റുകള്‍ക്കായി 23 കെട്ടിടങ്ങളുള്ള ഒളിംപിക് വില്ലേജ് തയ്യാറായിക്കഴിഞ്ഞു. വിശാലമായ ഷോപ്പിംഗ് കോംപ്ലക്‌സ് അടങ്ങിയതാണ് ഒളിംപിക് വില്ലേജ്.
ടോക്യോ: ടോക്യോ ഒളിംപിക്‌സിന് ഒരു മാസം ബാക്കിനിൽക്കെ ഒളിംപിക് വില്ലേജിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ട് സംഘാടകർ. ഒളിംപിക് വില്ലേജില്‍ എല്ലാ ദിവസവും കൊവിഡ് പരിശോധന ഉണ്ടാകും. ആരെയും വിസ്‌മയിപ്പിക്കുന്നതാണ് ഒളിംപിക് വില്ലേജിലെ കാഴ്‌ചകള്‍.
മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് മാറ്റിവയ്‌ക്കണം എന്ന ആവശ്യം ശക്തമാണെങ്കിലും അടുത്ത മാസം 23ന് തുടങ്ങുന്ന ഒളിംപിക്‌സിനായി അവസാനവട്ട ഒരുക്കങ്ങളുമായി മുന്നോട്ടുപോവുകയാണ് ജപ്പാൻ. 12000 അത്‍ലറ്റുകള്‍ക്കായി 23 കെട്ടിടങ്ങളുള്ള ഒളിംപിക് വില്ലേജ് തയ്യാറായിക്കഴിഞ്ഞു. വിശാലമായ ഷോപ്പിംഗ് കോംപ്ലക്‌സ് അടങ്ങിയതാണ് ഒളിംപിക് വില്ലേജ്. ഒളിംപിക് വില്ലേജിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നാണ് സംഘാടകർ നല്‍കിയിരിക്കുന്ന നിർദേശം. കൂട്ടംകൂടി ഭക്ഷണം കഴിക്കാൻ പാടില്ല, എപ്പോഴും മാസ്‌ക് ധരിക്കണം... അങ്ങനെ നീളുന്നു മാര്‍ഗനിര്‍ദേശങ്ങള്‍.
ഒളിംപിക് വില്ലേജില്‍ നിര്‍മ്മിച്ചിരിക്കുന്ന അപാർട്ട്‌മെന്‍റുകള്‍ ഒളിംപിക്‌സിന് ശേഷം തദേശീയർക്കായി നല്‍കും.
കാണാം ഒളിംപിക് വില്ലേജിന്‍റെ ദൃശ്യങ്ങള്‍
Introducing the Olympic and Paralympic Village! pic.twitter.com/gPfUNkTlYi
— #Tokyo2020 (@Tokyo2020)കൊവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ഒളിംപിക്‌സ് മാറ്റിവയ്‌ക്കണം എന്ന ആവസ്യം ജപ്പാനില്‍ ശക്തമാണ്. ഒളിംപിക്‌സ് നടത്തുന്നത് കൊവിഡിന്‍റെ പുതിയ വകഭേദത്തിന് കാരണമായേക്കുമെന്ന് ജപ്പാനിലെ ഡോക്‌ടര്‍മാരുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും ഒഫീഷ്യൽസുമാണ് ടോക്യോയിൽ എത്തുക. ടോക്യോ ഒളിംപിക്‌സിന് വിദേശ കാണികൾക്ക് പ്രവേശനമില്ല.
ഇന്ത്യയുടെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ക്കൊപ്പം ബിസിസിഐ; മുന്നൊരുക്കങ്ങള്‍ക്കായി 10 കോടി രൂപ നല്‍കും
ടോക്കിയോ ഒളിമ്പിക്‌സ്: ഇന്ത്യന്‍ ടീമിന് സ്‌പോണ്‍സര്‍മാരായി എംപിഎല്‍ സ്‌പോര്‍ട്‌സും അമൂലും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona