ഇന്ത്യന്‍ താരം നിലകാന്ത ശര്‍മ്മയുടെ കുടുംബാഗങ്ങളും അയല്‍ക്കാരും മണിപ്പൂരിലെ ഇംഫാലില്‍ മെഡല്‍ നേട്ടം ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്
ഇംഫാല്‍: ടോക്കിയോ ഒളിംപിക്‌സ് പുരുഷ ഹോക്കിയിലെ വെങ്കല മെഡല്‍ നേട്ടത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് രാജ്യം. നീണ്ട 41 വര്‍ഷത്തെ കിരീട വരള്‍ച്ചയ്‌ക്കാണ് ഇന്ത്യന്‍ ടീം ടോക്കിയോയില്‍ അറുതിവരുത്തിയത്. അതും അതിശക്തരായ ജര്‍മനിയെ തറപറ്റിച്ച്. അപ്പോള്‍പ്പിന്നെ ആഘോഷത്തിന് വീര്യം കൂടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ത്യന്‍ താരം നിലകാന്ത ശര്‍മ്മയുടെ കുടുംബാഗങ്ങളും അയല്‍ക്കാരും മണിപ്പൂരിലെ ഇംഫാലില്‍ മെഡല്‍ നേട്ടം ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.
താളമേളങ്ങളുമായി വിജയനൃത്തമാടുകയാണ് നിലകാന്ത ശര്‍മ്മയുടെ നാടാകെ. ആ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടത് കാണാം.
Manipur: Family members and neighbours of hockey player Nilakanta Sharma in Imphal dance as they celebrate the victory of team India in Men's Hockey
(ANI) pic.twitter.com/ozQsZHH9S8
വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം ടോക്കിയോയില്‍ മെഡല്‍ അണിഞ്ഞത്. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒരുവേള 1-3ന് പിന്നില്‍ നിന്ന ഇന്ത്യ അതിശക്തമായ തിരിച്ചുവരവില്‍ മെഡല്‍ കൊയ്യുകയായിരുന്നു. ഇന്ത്യ വെങ്കലം നേടുന്നതില്‍ നിര്‍ണായകമായത് അവസാന നിമിഷത്തിലെ പെനാല്‍റ്റി കോര്‍ണറിലടക്കം മലയാളി ഗോളി പിആര്‍ ശ്രീജേഷ് നടത്തിയ മിന്നും സേവുകളായിരുന്നു.
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ 12-ാം തവണയാണ് മെഡല്‍ സ്വന്തമാക്കുന്നത് എന്ന സവിശേഷതയുമുണ്ട്. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യന്‍ സമ്പാദ്യം. പി ആര്‍ ശ്രീജേഷിലൂടെ ഒളിംപിക് പോഡിയത്തില്‍ വീണ്ടുമൊരു മലയാളിയുടെ സാന്നിധ്യം അറിയാക്കാനുമായി. 1972ല്‍ മാനുവേല്‍ ഫ്രെഡറിക്‌സ് വെങ്കലം നേടിയിരുന്നു.
ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ നീലപ്പടയോട്ടം; ഗോള്‍മഴയില്‍ ചരിത്ര വെങ്കലം
സമാനതകളില്ലാത്ത പോരാട്ടം, ഹോക്കിക്ക് പുത്തന്‍ തുടക്കം; ടീം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി രാഷ്ട്രപതി
വന്‍മതില്‍ വിളി അതിശയോക്തിയല്ല; വെങ്കലത്തിളക്കത്തിലേക്ക് ഇന്ത്യയെ സേവ് ചെയ്ത് ശ്രീജേഷ്
വെങ്കല നേട്ടത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു; ഇന്ത്യൻ ഹോക്കി ടീമിന് ആശംസയുമായി മുഖ്യമന്ത്രി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona