ബോക്‌സര്‍ക്ക് വേണ്ട ആബ്‌സാണ് അദ്ദേഹത്തിന്റേത്; രാഹുല്‍ ഗാന്ധിയുടെ മസിലുകളെ കുറിച്ച് വിജേന്ദര്‍

By Web Team  |  First Published Feb 26, 2021, 4:28 PM IST

രാഹുല്‍ ഗാന്ധിയുടെ ആബ്‌സിലായിരുന്നു (വയറിലെ മസില്‍) വിജേന്ദറിന്റെ ശ്രദ്ധ. അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഒരു ബോക്‌സര്‍ക്ക് വേണ്ട് ആബ്‌സാണ് രാഹുലിനുള്ളതെന്ന് വിജേന്ദര്‍ ട്വിറ്ററില്‍ തുറന്നെഴുതി.
 


ദില്ലി: കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്കൊപ്പം കടലില്‍ മീന്‍ പിടിക്കാനിറങ്ങിയ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. അദ്ദേഹം കടലിലേക്ക് എടുത്ത് ചാടുന്നതും മീന്‍ പിടിക്കുന്ന ദൃശ്യങ്ങളുമെല്ലാം നിമിഷങ്ങള്‍ക്കകം വൈറലായി. ഇതിനിടെ ഇന്ത്യയുടെ പ്രൊഫഷണല്‍ ബോക്‌സറായ വിജേന്ദര്‍ സിംഗ് ശ്രദ്ധിച്ചത് മറ്റൊരു കാര്യമായിരുന്നു. 

‌രാഹുല്‍ ഗാന്ധിയുടെ ആബ്‌സിലായിരുന്നു (വയറിലെ മസില്‍) വിജേന്ദറിന്റെ ശ്രദ്ധ. അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഒരു ബോക്‌സര്‍ക്ക് വേണ്ട് ആബ്‌സാണ് രാഹുലിനുള്ളതെന്ന് വിജേന്ദര്‍ ട്വിറ്ററില്‍ തുറന്നെഴുതി. കടലില്‍ ഇറങ്ങി കയറുന്ന സമയത്ത് വസ്ത്രം നനഞ്ഞതിനാല്‍ രാഹുലിന്റെ ആബ്‌സ് വ്യക്തമായി കാണാമായിരുന്നു. ഇക്കാര്യമാണ് വിജേന്ദര്‍ ട്വിറ്ററില്‍ കുറിച്ചിട്ടത്. എന്തായാലും നിരവിധി പേരാണ് താഴെ മറുപടിയുമായെത്തിയത്. 

Abs of a boxer 👊🏽
Most daring young fit & people’s leader Way to go ji pic.twitter.com/E5QVSpTnBZ

— Vijender Singh (@boxervijender)

Latest Videos

2019ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വ്യക്തിയാണ് വിജേന്ദര്‍. പിന്നാലെ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണ ദില്ലിയില്‍ നിന്ന് മത്സരിക്കുകയും ചെയ്തു. എന്നാല്‍ വിജയിക്കാനായിരുന്നില്ല. ഇന്ത്യക്ക് ഒളിംപിക് മെഡല്‍ സമ്മാനിച്ച ബോക്‌സറാണ് വിജേന്ദര്‍. 2008 ബെയ്ജിംഗിലായിരുന്നു നേട്ടം. കൊമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് തവണ വെള്ളിയും ഏഷ്യന്‍ ഗെയിംസില്‍ ഒരു തവണ സ്വര്‍ണവും നേടിയിട്ടുണ്ട്. 

ഏകദേശം രണ്ട് മണിക്കൂറോേളംരാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം കടലില്‍ ചിലവഴിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കടല്‍ യാത്രയിലൂടെ സാധിച്ചെന്ന് രാഹുല്‍ പറഞ്ഞു.

click me!