സായിയെ വിമര്‍ശിച്ചതിനാണ് ഹോണിനെ പുറത്താക്കിയതെന്ന ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് ഫെഡറേഷന്‍റെ വിശദീകരണം. രണ്ടുവര്‍ഷം മുമ്പ് നീരജിന്‍റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഹോണിനെ മാറ്റി ക്ലൗസ് ബര്‍ടോണെയിറ്റ്സിനെ പരിശീലകനാക്കിയതെന്നും ഫെഡറേഷന്‍ പറയുന്നു.
ദില്ലി: നീരജ് ചോപ്ര അടങ്ങിയ ജാവലിന്‍ ത്രോ സംഘത്തിന്‍റെ പരിശീലകന്‍ യുവെ ഹോണിനെ പുറത്താക്കിയതിൽ വിശദീകരണവുമായി അത് ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. കഴിഞ്ഞ രണ്ട് വര്‍ഷമായി ഹോൺ, നീരജിനെ പരിശീലിപ്പിച്ചിട്ടില്ലെന്ന് ഫെഡറേഷന്‍ ട്വീറ്റ് ചെയ്തു.
ക്ലൗസ് ബര്‍ടോണെയിറ്റ്സിന് കീഴിലാണ് നീരജ് ഒളിംപിക്സിന് മുന്‍പ് യൂറോപ്പില്‍ പരിശീലനം നടത്തിയത്. ആ സമയത്ത് മറ്റ് താരങ്ങള്‍ക്കൊപ്പം ഇന്ത്യയിൽ ആയിരുന്നു ഹോൺ എന്നും അദ്ദേഹത്തിന്‍റെ പ്രകടനം തൃപ്തികരമായിരുന്നില്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
No, he was not coach of Neeraj Chopra. https://t.co/SPnRHktv39
— Athletics Federation of India (@afiindia)
സായിയെ വിമര്‍ശിച്ചതിനാണ് ഹോണിനെ പുറത്താക്കിയതെന്ന ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് ഫെഡറേഷന്‍റെ വിശദീകരണം. രണ്ടുവര്‍ഷം മുമ്പ് നീരജിന്‍റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഹോണിനെ മാറ്റി ക്ലൗസ് ബര്‍ടോണെയിറ്റ്സിനെ പരിശീലകനാക്കിയതെന്നും ഫെഡറേഷന്‍ പറയുന്നു.
was not coach of , Neeraj has been training under Dr Klaus Bartonietz, a biomechanics expert, since last two years. Hohn was replaced by Dr Klaus on request of Neeraj.
Hohn was coaching other athletes whose performance was not up to the mark-
ടോക്കിയോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ നീരജ് സ്വര്‍ണം നേടി ചരിത്രം കുറിച്ചതിന് പിന്നാലെ അദ്ദേഹത്തിന്‍റെ പരിശീലകനെ പുറത്താക്കിയെന്ന വാര്‍ത്തകള്‍ വന്ന പശ്ചാച്ചലത്തിലാണ് വീശദീകരണം നല്‍കുന്നതെന്നും ഫെഡറേഷന്‍ പറയുന്നു.
Uwe Hohn was not coaching Neeraj Chopra since last two years. Dr Klaus was coach of Neeraj and Hohn was coaching other athletes who performed well below their PB at Olympics. https://t.co/Cym0ZTq95y
— Athletics Federation of India (@afiindia)കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.