വനിതാ വിഭാഗത്തില്‍ നവോമി ഒസാക്ക ഗ്രാൻസ്ലാം ടെന്നിസിലേക്ക് ജയത്തോടെ തിരിച്ചെത്തി. നിലവിലെ ചാമ്പ്യനായ ഒസാക്ക രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ റൗണ്ടിൽ ചെക് താരം മാരി ബുസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഒസാക്ക തോൽപിച്ചത്. സ്കോർ 6-4, 6-1.
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണിൽ ബ്രിട്ടന്‍റെ ആൻഡി മറേ ആദ്യ റൗണ്ടിൽ പുറത്തായി. മൂന്നാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസാണ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ മറേയെ മറികടന്നത്. സ്കോർ: 2-6, 7-6. 3-6, 6-3, 6-4. നിക്ക് കിർഗിയോസും ആദ്യറൗണ്ടിൽ പുറത്തായി. രണ്ടാം സീഡ് ഡാനിൽ മെദ്വദേവ്, ഗ്രിഗർ ദിമിത്രോവ് എന്നിവർ രണ്ടാം റൗണ്ടിലെത്തി.
വനിതാ വിഭാഗത്തില്‍ നവോമി ഒസാക്ക ഗ്രാൻസ്ലാം ടെന്നിസിലേക്ക് ജയത്തോടെ തിരിച്ചെത്തി. നിലവിലെ ചാമ്പ്യനായ ഒസാക്ക രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ റൗണ്ടിൽ ചെക് താരം മാരി ബുസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഒസാക്ക തോൽപിച്ചത്. സ്കോർ 6-4, 6-1.
രണ്ടാം റൗണ്ടിൽ സെർബിയൻ താരം ഓൾഗ ഡാനിലോവിച്ചാണ് ഒസാക്കയുടെ എതിരാളി. നാല് വർഷത്തിനിടെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഒസാക്ക യു എസ് ഓപ്പണിന് എത്തിയിരിക്കുന്നത്. അഞ്ചാം സീഡ് എലിന സ്വിറ്റോലിന ഏഞ്ചലിക് കെർബർ തുടങ്ങിയവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.