ഒളിമ്പ്യൻ ശ്രീജേഷിനെയും കുടുംബത്തെയും സദ്യയൊരുക്കി സ്വീകരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

By Web Team  |  First Published Aug 25, 2024, 6:12 PM IST

ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, കുട്ടികൾ, സഹോദരങ്ങൾ മാതാപിതാക്കൾ എന്നിവരും ഉണ്ടായിരുന്നു.


തിരുവനന്തപുരം: ഒളിമ്പ്യൻ ശ്രീജേഷിനെയും കുടുംബത്തെയും സദ്യയൊരുക്കി  സ്വീകരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാവും, ഇന്ത്യയുടെ അഭിമാനവുമായ പി ആർ ശ്രീജേഷിനെയും കുടുംബത്തെയുമാണ് കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുയും ഭാര്യ രാധിക സുരേഷ് ഗോപിയും സ്വവസതിയിൽ സദ്യയൊരുക്കി സ്വീകരിച്ചത്. 

ഒളിമ്പിക് മെഡൽ ശ്രീജേഷ് മന്ത്രിക്ക് കാണിച്ചുകൊടുത്തു. ഇന്ത്യക്കായി വിയർത്തു നേടിയ ഈ മേഡലുകൾക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് പറഞ്ഞു. ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, കുട്ടികൾ, സഹോദരങ്ങൾ മാതാപിതാക്കൾ എന്നിവരും ഉണ്ടായിരുന്നു.

Latest Videos

undefined

അതേസമയം, കായിക-വിദ്യാഭ്യാസ മന്ത്രിമാർ തമ്മിലുള്ള പോരിനെത്തുടര്‍ന്ന് നാളെ ശ്രീജേഷിനായി നിശ്ചയിച്ച സ്വീകരണ പരിപാടി റദ്ദാക്കിയിരുന്നു. കായിക വകുപ്പ് മന്ത്രിയുടെ പരാതിയില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ സ്വീകരണം റദ്ദാക്കിയത്. കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയ ശേഷമായിരുന്നു പരിപാടി മാറ്റിയ കാര്യം ശ്രീജേഷിനെ അറിയിച്ചത്.

പാരീസ് ഒളിമ്പിക്സില്‍ മേഡല്‍ നേട്ടവുമായി രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ പിആര്‍ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പാണ് സ്വീകരണം ഒരുക്കിയത്. ലക്ഷങ്ങള്‍ മുടക്കി തിരുവനന്തപുരം നഗരത്തില്‍ നിറയെ ബാനറുകളും ഉയര്‍ത്തി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് ജിമ്മി ജോർജ്ജ് സ്റ്റേഡിയം വരെ ഘോഷയാത്ര നടത്തി വമ്പൻ സ്വീകരണമായിരുന്നു ആസൂത്രണം  ചെയ്തത്. മുഖ്യമന്ത്രി ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങിനെക്കുറിച്ച് വിദ്യാഭ്യാസ  വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചത് ഇന്നലെ ഉച്ചയോടെ ആയിരുന്നു.

മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പരാതിയുമായി കായികമന്ത്രി മുഖ്യമന്ത്രിയെ സമീപിച്ചു. കായിക വകുപ്പാണ് ആദ്യം സ്വീകരണം നല്‍കേണ്ടതെന്നായിരുന്നു വാദം. ഇന്ന് സ്വീകരണം നടത്താനായിരുന്നു കായികവകുപ്പ് നീക്കം. പക്ഷെ മുഖ്യമന്ത്രിയുടെ ഡേറ്റ് കിട്ടിയില്ല. ഇതിനിടെയാണ് വിദ്യാഭ്യാസവകുപ്പ് സ്വീകരണത്തിന് നടപടി തുടങ്ങിയത്. കായികമന്ത്രി പരാതിപ്പെട്ടതോടെയാണ്  മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും പരിപാടി റദ്ദ് ചെയ്യാന്‍ അറിയിപ്പെത്തിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വിളിച്ചാൽ ചർച്ചകളിൽ സഹകരിക്കും: കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!