ഷൈനി വിൽസൺ, മേരി കോം, സൈന നെഹ്‍വാൾ, ലിയാൻഡർ പെയ്സ് തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും
ദില്ലി: കായിക മേഖലയുടെ വികസനത്തിനായി കേന്ദ്ര സർക്കാർ പുതിയ സമിതി രൂപീകരിച്ചു. കായിക വിദഗ്ധരുടെ ഉപദേശക കൗൺസിൽ എന്ന പേരിലാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് 17 അംഗ സമിതിയുടെ അധ്യക്ഷൻ. ഷൈനി വിൽസൺ, മേരി കോം, സൈന നെഹ്‍വാൾ, ലിയാൻഡർ പെയ്സ് തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും. കേന്ദ്ര കായിക സെക്രട്ടറിയും സ്പോർട് അതോറിട്ടി ഒഫ് ഇന്ത്യയുടെ സിഇഒയും സമിതിയിലെ അംഗങ്ങളാണ്.
പഞ്ചായത്ത് കളിക്കളം പദ്ധതിയ്ക്ക് 18 കോടി, സംസ്ഥാന ബജറ്റില്‍ കായികമേഖലയ്ക്ക് 200 കോടി
ഒളിംപിക്സിലടക്കം ഇന്ത്യയുടെ പ്രകടനം മികവുറ്റതാക്കുകയെന്നതാണ് സമിതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. കൗൺസിൽ രൂപീകരണം ഇന്ത്യൻ ഒളിംപിക്സ് അസോസിയേനെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ദേശീയ ടീം തെരഞ്ഞെടുപ്പ് മേൽനോട്ടം അടക്കമുള്ളവയാണ് പുതിയ സമിതിയുടെ ചുമതലകൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദേശീയ ഗെയിംസിൽ മെഡൽ വാരി കേരളം
അതിനിടെ ഉത്തരാഖണ്ഡിൽ നിന്നും പുറത്തുവന്ന വാർത്ത ദേശീയ ഗെയിംസിൽ കേരളം പന്ത്രണ്ടാം സ്വർണം നേടി എന്നതാണ്. ഡെക്കാത്‍ലണിൽ എൻ തൗഫീഖാണ് സ്വർണം നേടിയത്. വനിതകളുടെ ലോംഗ് ജംപിൽ സാന്ദ്ര ബാബു വെള്ളി മെഡലും ഇന്ന് സ്വന്തമാക്കി. 6.12 മീറ്റർ ദൂരത്തോടെയാണ് സാന്ദ്ര രണ്ടാം സ്ഥാനത്ത് എത്തിയത്. 4 ഗുണം 100 മീറ്റർ റിലേയിൽ കേരള വനിതകൾ വെള്ളിയും പുരുഷൻമാർ വെങ്കലവും നേടി. പുരുഷൻമാരുടെ 400 മീറ്ററിൽ ടി എസ് മനു വെങ്കലം നേടി. 12 സ്വർണവും 11 വെള്ളിയും 17 വെങ്കലവുമടക്കം 40 മെഡലുമായി കേരളം ഒൻപതാം സ്ഥാനത്താണ്. 42 സ്വർണമടക്കം 71 മെഡലുള്ള സർവീസസാണ് ഒന്നാം സ്ഥാനത്ത്.
ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ ആദ്യദിനം കണ്ടത് മിന്നും പോരാട്ടങ്ങൾ. പുരുഷൻമാരുടെ 100 മീറ്റർ ഓട്ടത്തിൽ ഒഡിഷയുടെ അനിമേഷ് കുജുർ ദേശീയ ഗെയിംസ് റെക്കോഡിനൊപ്പമെത്തി. പതിനായിരം മീറ്ററിൽ ഹിമാചൽപ്രദേശിന്റെ സവാൻ ബർവാൾ മീറ്റ് റെക്കോഡ് തിരുത്തി ഏഷ്യൻ അത്‌ലറ്റിക് മീറ്റിന് യോഗ്യത നേടി. വനിതകളിൽ പാരിസ് ഒളിമ്പ്യൻ അങ്കിത ധ്യാനിയെ മറികടന്ന് മഹാരാഷ്‌ട്രയുടെ സഞ്‌ജീവനി ജാദവ് ചാമ്പ്യനായി.ഗെയിംസിന്റെ വേഗക്കാരനെ കണ്ടെത്തുന്നതിനുള്ള 100 മീറ്റർ പോര് ആവേശകരമായി. 10.28 സെക്കൻഡിൽ അനിമേഷ് ഒന്നാമതെത്തി.