സമനില ഗോള്‍ നേടിയപ്പോള്‍ യുക്രൈന്റെ (Ukrine) ദേശീയ ചിഹ്നം പ്രദര്‍ശിപ്പിച്ചാണ് യാരംചുക് സ്വന്തം രാജ്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ആന്ദ്രെ ഷെവ്ചെങ്കോ, യുക്രൈന്‍ ദേശീയ ടീം ക്യാപ്റ്റന്‍ കൂടിയായ മാഞ്ചസ്റ്റര്‍ സിറ്റി പ്രതിരോധ താരം ഒലക്സാണ്ടര്‍ സിഞ്ചെങ്കോ എന്നിവരും രാജ്യത്തിന് പിന്തുണയുമായി എത്തിയിരുന്നു.
മാഡ്രിഡ്: റഷ്യന്‍ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് യുക്രൈന്‍ കായികലോകവും. യുവേഫ ചാംപ്യന്‍സ് ലീഗ് (UEFA Champions League) ഫുട്‌ബോളില്‍ അയാക്‌സിനെതിരായ മത്സരത്തില്‍ ബെന്‍ഫിക്കയുടെ യുക്രൈന്‍ താരം റോമന്‍ യാരംചുക് രാജ്യത്തിന് പിന്തുണയുമായി രംഗത്തെത്തി. താരം സമനില ഗോള്‍ നേടിയപ്പോള്‍ യുക്രൈന്റെ (Ukraine) ദേശീയ ചിഹ്നം പ്രദര്‍ശിപ്പിച്ചാണ് യാരംചുക് സ്വന്തം രാജ്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ആന്ദ്രെ ഷെവ്ചെങ്കോ, യുക്രൈന്‍ ദേശീയ ടീം ക്യാപ്റ്റന്‍ കൂടിയായ മാഞ്ചസ്റ്റര്‍ സിറ്റി പ്രതിരോധ താരം ഒലക്സാണ്ടര്‍ സിഞ്ചെങ്കോ എന്നിവരും രാജ്യത്തിന് പിന്തുണയുമായി എത്തിയിരുന്നു.
യുദ്ധത്തിനെതിരെ റഷ്യന്‍ താരങ്ങളും
undefined
യുക്രൈനെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ച് റഷ്യന്‍ ടെന്നിസ് താരങ്ങളായ ഡാനില്‍ മെദ്വദേവും ആന്ദ്രേ റുബ്‌ലെവും. ലോകം സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കി. ഒരു ടെന്നീസ് താരമെന്ന നിലക്ക് ലോകം മുഴുവന്‍ സമാധാനത്തിന്റെ സന്ദേശം നല്‍കാനാണ് ഞാനാഗ്രഹിക്കുന്നതെന്ന് മെദ്‌വദേവ് പറഞ്ഞു. ''ടെന്നീസ് താരമെന്ന നിലയില്‍ പലരാജ്യങ്ങളിലും കളിക്കേണ്ടിവന്നിട്ടുണ്ട്. ജൂനിയര്‍ തലം മുതല്‍ വിവിധ രാജ്യങ്ങളില്‍ പോയി ടെന്നീസ് കളിക്കുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര സുഖകരമായി തോന്നുന്നില്ല. ഞാന്‍ സമാധാനം ആഗ്രഹിക്കുന്ന വ്യക്തിയാണ്.'' മെദ്വദേവ് വിശദീകരിച്ചു.
കഴിഞ്ഞ ആഴ്ച മെദ്വദേവിന്റെ സഹതാരമായ ആന്ദ്രെ റുബ്ലേവ് യുക്രൈനിയന്‍ താരം ഡെനിസ് മോള്‍ക്കനോവുമായി ചേര്‍ന്ന് ദുബായ് ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍സ് കിരീടം നേടിയിരുന്നു. അമേരിക്കല്‍ ജോഡിയായ മക്കന്‍സി-മക്‌ഡൊളാണ്‍ഡ് സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു റൂബ്ലെവിന്റെയും ഡെനിസിന്റെയും നേട്ടം. റൂബ്ലെവ്-ഡെനിസ് സഖ്യത്തിന്റെ കിരീടനേട്ടം ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ വളരെ പ്രധാനമാണെന്നും ആളുകള്‍ ഒന്നിക്കാനാണ് ശ്രമിക്കേണ്ടതെന്നും മെദ്വദേവ് വ്യക്തമാക്കി.
ടെന്നീസല്ല ഇപ്പോള്‍ പ്രധാനമെങ്കിലും ക്വാര്‍ട്ടര്‍ പോരാട്ടം ജയിക്കാനായതില്‍ സന്തോഷമുണ്ടെന്നും മെദ്വദേവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുക്രൈന്‍ താരത്തിനൊപ്പം ഡബിള്‍സ് കളിച്ചതിന്റെ പേരില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മോശം കമന്റുകള്‍ വരുന്നുണ്ടെന്ന് റഷ്യന്‍ താരമായ റൂബ്ലെവ് പറഞ്ഞു. ലോകത്ത് എന്തുവിലകൊടുത്തും സമാധാനം പുലരാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് മനുഷ്യന്‍ മുന്നോട്ടു പോവേണ്ടതെന്നും റുബ്ലെവ് പറഞ്ഞു.
ബാസ്‌ക്കറ്റ് ബോളിലും പ്രതിഷേധം
ബാസ്‌ക്കറ്റ്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സത്തില്‍ 'നോ വാര്‍' എന്ന് കവിളില്‍ എഴുതിയാണ് യുക്രൈന്‍ താരം ആര്‍ടെം പുസ്തോവ്യ പ്രതിഷേധത്തിന്റെ ഭാഗമായത്. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിവസമാണെന്നും രാജ്യം അസാധാരാണ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ആര്‍ടെം പറഞ്ഞു. മത്സരത്തില്‍ യുക്രൈന്‍ തോറ്റു. എന്നാല്‍ എഴുന്നേറ്റുനിന്ന് കാണികള്‍ യുക്രൈന് പിന്തുണ അറിയിച്ചു.
ചാംപ്യന്‍സ് ലീഗ് ഫൈനല്‍ മാറ്റി
ഈ വര്‍ഷം മെയില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടക്കേണ്ടിയിരുന്ന യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ മാറ്റി. ഫൈനല്‍ മെയ് 28ന് ഫ്രാന്‍സില്‍ നടത്താനാണ് തീരുമാനം. യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നാണ് ഫൈനല്‍ മത്സരത്തിന്റെ വേദി മാറ്റാന്‍ നിശ്ചയിച്ചത്. ഫ്രാന്‍സിലെ സ്റ്റേഡ് ഡെ ഫ്രാന്‍സ് സ്റ്റേഡിയമാണ് ഫൈനലിന് വേദിയാവുക. 80000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലാണ് 1998ലെ ലോകകപ്പ് ഫൈനലും 2016ലെ യൂറോ കപ്പ് ഫൈനലും നടന്നത്. 2000ലും 2006ലും ഇതേ സ്റ്റേഡിം ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് വേദിയായിട്ടുണ്ട്.