ലോക അണ്ടര്‍ 20 അത്‍‍ലറ്റിക്‌സ്: പ്രതീക്ഷയോടെ പ്രിയാ മോഹൻ, 400 മീറ്റർ ഫൈനല്‍ ഇന്ന്

By Web Team  |  First Published Aug 21, 2021, 10:39 AM IST

വനിതകളുടെ 400 മീറ്റർ ഫൈനലിൽ പ്രിയാ മോഹൻ ഇന്നിറങ്ങും. ആൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ രണ്ടാം ഹീറ്റ്സിൽ ഇന്ത്യ മത്സരിക്കും. 


നെയ്‌റോബി: ഇരുപത് വയസ്സിൽ താഴെയുള്ളവരുടെ ലോക അത്‍ലറ്റിക്‌സ് മീറ്റിലെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അജയ് രാജ് സിംഗ് റാണയ്‌ക്ക് അഞ്ചാം സ്ഥാനം. മറ്റൊരു ഇന്ത്യൻ താരമായ ജയ് കുമാർ ആറാം സ്ഥാനത്തെത്തി. അജയ് രാജ് 73.68 മീറ്റർ ദൂരവും ജയ് കുമാർ 70.74 മീറ്റർ ദൂരവുമാണ് കണ്ടെത്തിയത്. 76.46 മീറ്റർ ദൂരം കണ്ടെത്തിയ ഫിൻലൻഡിന്റെ യാനെ ലാപ്സയ്‌ക്കാണ് സ്വർണം.

അതേസമയം വനിതകളുടെ 400 മീറ്റർ ഫൈനലിൽ പ്രിയാ മോഹൻ ഇന്നിറങ്ങും. ആൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ രണ്ടാം ഹീറ്റ്സിൽ ഇന്ത്യ മത്സരിക്കും. 

Latest Videos

മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ സംഘം 3:20.60 സമയത്തില്‍ ഫിനിഷ് ചെയ്‌തു. ഭരത് എസ്, സുമി, പ്രിയ മോഹന്‍, കപില്‍ എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യക്കായി മത്സരിച്ചത്. നേരത്തെ ഹീറ്റ്‌സില്‍ മത്സരിച്ച ടീമില്‍ മലയാളി താരം അബ്ദുൾ റസാഖും ഉണ്ടായിരുന്നു. ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം തവണയാണ് ഇന്ത്യ മെഡൽ നേടുന്നത്. നൈജീരിയ സ്വര്‍ണവും പോളണ്ട് വെള്ളിയും നേടി. 

പ്രീമിയര്‍ ലീഗില്‍ സിറ്റിയും ലിവര്‍പൂളും, ലാ ലീഗയില്‍ ബാഴ്‌സ; ഇന്ന് സൂപ്പര്‍ ടീമുകള്‍ കളത്തില്‍

പിഎസ്‌ജിക്ക് തുടർച്ചയായ മൂന്നാം ജയം; ലീഗിൽ ഒന്നാമത്

മെഡല്‍വേട്ടയ്ക്ക് തിരികൊളുത്തിയ ചാനുവിന് 'പടക്കുതിരയെ' സമ്മാനിച്ച് റെനോ!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!