അമേരിക്കയുടെ സീഡില്ലാ താരം ഫ്രാന്‍സസ് തിയോഫെയാണ് ഗ്രീക്ക് താരത്തെ അട്ടിമറിച്ചത്. അതേസമയം ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ നോവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
ലണ്ടന്‍: വിംബിള്‍ഡണിന് വമ്പന്‍ അട്ടിമറിയോടെ തുടക്കം. ഫ്രഞ്ച് ഓപ്പണ്‍ റണ്ണേഴ്‌സ് അപ്പും ടൂര്‍ണമെന്റിലെ മൂന്നാം സീഡുമായ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ആദ്യ റൗണ്ടില്‍ പുറത്ത്. അമേരിക്കയുടെ സീഡില്ലാ താരം ഫ്രാന്‍സസ് തിയോഫെയാണ് ഗ്രീക്ക് താരത്തെ അട്ടിമറിച്ചത്. അതേസമയം ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ നോവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. വനിതകളില്‍ പത്താം സീഡ് പെട്രോ ക്വിറ്റോവയും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. അരൈന സെബലങ്ക, ഗാര്‍ബൈന്‍ മുഗുരുസ, മാര്‍ഡി കീസ്, എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി.
നേരത്തെ ഒരു മുന്‍കൂര്‍ ജാമ്യമെടുത്തായിരുന്നു സിറ്റ്‌സിപാസ് വിബിംള്‍ഡണിനെത്തിയത്. പുല്‍ കോര്‍ട്ടില്‍ വേണ്ടത്ര മത്സരങ്ങള്‍ കളിച്ചിട്ടില്ലെന്ന് 22കാരന്‍ പറഞ്ഞിരുന്നു. വാക്കുകള്‍ തെറ്റിയില്ല. നേരിട്ടുള്ള സെറ്റുകള്‍ക്ക് തന്നെ സിറ്റ്‌സിപാസ് പരാജയപ്പെട്ടു. 4-6, 4-6, 3-6 എന്ന സ്‌കോറിനായിരുന്നു തിയോഫെയുടെ ജയം.
അതേസമയം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ സിറ്റ്‌സിപാസിന്റെ എതിരാളിയായിരുന്ന ജോക്കോവിച്ച് ഒന്നാം റൗണ്ട് കടന്നു. ബ്രിട്ടീഷ് താരം ജാക്ക് ഡ്രാപര്‍ക്കെതിരെ ആദ്യ സെറ്റ് പരാജയപ്പെട്ട ശേഷമാണ് ലോക ഒന്നാം നമ്പര്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്. 4-6, 6-1, 6-2, 6-2 എന്ന സ്‌കോറിനായിരുന്നു ജോക്കോവിച്ചിന്റെ ജയം.
വനിതകില്‍ രണ്ടാം സീഡ് സെബലങ്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് റൊമാനിയന്‍ താരം മോണിക്ക നിക്കുളസ്‌കുവിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 1-6 4-6. യുഎസിന്റെ മാര്‍ഡി കീസ് 3-6, 4-6 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് ബ്രിട്ടന്റെ കാറ്റി സ്വാനെ തകര്‍ത്തു. മുഗുരുസ 0-6, 1-6ന് ഫ്രാന്‍സിന്റെ ഫിയോന ഫെറോയെ തോല്‍പ്പിച്ചു. അതേസമയം 10-ാം സീഡ് പെട്ര ക്വിറ്റോവ അട്ടിമറിക്കപ്പെട്ടു. യുഎസിന്റെ സ്ലോനെ സ്‌റ്റെഫന്‍സ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ചെക്ക് റിപ്പബ്ലിക്ക് താരത്തെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 6-4.