സംസ്ഥാന സ്കൂൾ കായികോത്സവം; ട്രിപ്പിൾ സ്വർണ്ണ നേട്ടത്തിൽ കോട്ടയത്തിന്റെ ദേവിക ബെൻ; മുന്നിൽ പാലക്കാട്

By Web Team  |  First Published Dec 6, 2022, 9:06 AM IST

പൂഞ്ഞാർ എസ് എം വി എച്ച് എസ് എസ് വിദ്യാർത്ഥിനിയാണ് ദേവിക. ക്രോസ് കൺട്രി ആൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ടയുടെ അലൻ റെജിയ്ക്കാണ് സ്വർണം. 
 


തിരുവനന്തപുരം: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ കോട്ടയത്തിന്റെ ദേവിക ബെന്നിന് ട്രിപ്പിൾ. 1500, 3000 മീറ്ററുകളിലും ക്രോസ് കൺട്രിയിലുമാണ് ദേവിക സ്വർണം നേടിയിരിക്കുന്നത്. ഈ മീറ്റിലെ രണ്ടാമത്തെ ട്രിപ്പിൾ ആണിത്. കോട്ടയം ജില്ലയിലെ  പൂഞ്ഞാർ എസ് എം വി എച്ച് എസ് എസ് വിദ്യാർത്ഥിനിയാണ് ദേവിക. ക്രോസ് കൺട്രി ആൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ടയുടെ അലൻ റെജിയ്ക്കാണ് സ്വർണം. 

കായികോത്സവത്തില്‍ അതിവേഗ ഓട്ടക്കാരായി (100 മീറ്റര്‍) പാലക്കാട് പുളിയമ്പറമ്പ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മേഘ (12.23 സെക്കന്‍റ്) യും തിരുവനന്തപുരം ജിവി രാജയിലെ അനുരാഗും (10.90 സെക്കന്‍റ്) സ്വര്‍ണ്ണം നേടി. ഇതോടെ പാലക്കാട് ജില്ല 133 പോയന്‍റും  13 സ്വര്‍ണവുമായി ബഹുദൂരം മുന്നിലാണ്. മലപ്പുറം ജില്ല 56 പോയന്‍റുമായി രണ്ടാമതും എറണാകുളം ജില്ല 55 പോയന്‍റുമായി മൂന്നാമതും നില്‍ക്കുന്നു.  47 പോയന്‍റുള്ള കോട്ടയം ജില്ല നാലാമതും 36 പോയന്‍റുമായി കോഴിക്കോട് ജില്ല അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. കാസര്‍കോട്, തൃശ്സൂര്‍, തിരുവനന്തപുരം ജില്ലകള്‍ 33 പോയന്‍റുമായി ആറാം സ്ഥാനത്താണ്. 

Latest Videos

undefined

രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിനേക്കാള്‍ ഇരട്ടി പോയന്‍റുകള്‍ക്ക് മുന്നിലാണ് പാലക്കാട്. എന്നാല്‍, കായികമേളയിലെ നിലവിലെ സ്കൂള്‍ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മലപ്പുറം കടകശ്ശേരി ഐഡിയില്‍ ഇ എച്ച് എസ് എസ് ഉയര്‍ത്തുന്നത്. മത്സരയിനങ്ങളില്‍ 45 ഫൈനലുകളാണ് ഇതുവരെ പൂര്‍ത്തിയായത്. മലപ്പുറം ഐഡിയല്‍ ഇഎച്ച്എസ്എസ് കടകശ്ശേരി 37 പോയന്‍റും. കോതമംഗലം മാര്‍ ബേസില്‍സ് 30 പോയന്‍റും കുമരംപുത്തൂര്‍ കല്ലടി എച്ച് എസ് 28 പോയന്‍റുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 

ഇതാ കണ്ടോ, ഇതാണ് എ ടീം, പിന്നെ കണ്ടില്ലെന്ന് പറയല്ല്! കൊറിയക്കാരെ സാംബ താളം പഠിപ്പിച്ച് ബ്രസീൽ ക്വാർട്ടറിൽ


 

click me!