മയോര്‍ക്കയിലെത്തുമ്പോള്‍ ലോക റാങ്കിംഗില്‍ 143ആം സ്ഥാനത്തായിരുന്നു റൂഡ്. ഇപ്പോള്‍ ആറാമന്‍. റൂഡിന്റെ സഹോദരിമാരും നദാല്‍ അക്കാഡമിയിലുണ്ട് ഇപ്പോള്‍. കളിമണ്‍ കോര്‍ട്ടില്‍ ആറ് കിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും പരിശീലനത്തിനിടയില്‍ പോലും നദാലിനെ താല്‍പ്പിച്ചിട്ടില്ലെന്ന് പറയും റൂഡ്.
പാരിസ്: ആശാനും ശിഷ്യനും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് പാരീസില്‍. നാല് വര്‍ഷമായി റാഫേല്‍ നദാലിന്റെ (Rafael Nadal) അക്കാമിയിലാണ് കാസ്പര്‍ റൂഡ് (Casper Ruud) പരിശീലിക്കുന്നത്. ടെന്നിസ് താരമായിരുന്ന അച്ഛനൊപ്പമുള്ള പരിശീലനം മതിയാക്കി സ്‌പെയിനിലേക്ക് റൂഡ് വിമാനം കയറിയത് 2018ല്‍. അന്ന് മുതല്‍ നദാലിന്റെ അക്കാഡമിയാണ് തട്ടകം.
മയോര്‍ക്കയിലെത്തുമ്പോള്‍ ലോക റാങ്കിംഗില്‍ 143ആം സ്ഥാനത്തായിരുന്നു റൂഡ്. ഇപ്പോള്‍ ആറാമന്‍. റൂഡിന്റെ സഹോദരിമാരും നദാല്‍ അക്കാഡമിയിലുണ്ട് ഇപ്പോള്‍. കളിമണ്‍ കോര്‍ട്ടില്‍ ആറ് കിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും പരിശീലനത്തിനിടയില്‍ പോലും നദാലിനെ താല്‍പ്പിച്ചിട്ടില്ലെന്ന് പറയും റൂഡ്. ആതിഥേയനോടുള്ള ബഹുമാനം കാരണം തോറ്റുകൊടുക്കുന്നതായാണ് വിശദീകരണം.
undefined
എന്തായാലും കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടത്തിനായി റൂഡിറങ്ങുമ്പോള്‍, ശിഷ്യനില്‍ നിന്ന് ഒട്ടും ബഹുമാനം പ്രതീക്ഷിക്കുന്നുണ്ടാകില്ല നദാല്‍. ഇന്ത്യന്‍ സമയം വൈകീട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. 36-ാം വയസില്‍ കളിമണ്‍ കോര്‍ട്ടിലെ പതിനാലാം ഗ്രാന്‍സ്ലാം കിരീടത്തിനായി നദാല്‍ ഇറങ്ങുന്നത്. ഇരുപത്തിമൂന്നിന്റെ ചുറുചുറുക്കുമായി ആദ്യഫൈനലില്‍ കിരീടം സ്വപ്നംകണ്ട് കാസ്പര്‍ റൂഡും.
ഇരുപത്തിയൊന്ന് ഗ്രാന്‍സ്ലാം കിരീടത്തിന്റെ തിളക്കമുണ്ട് നദാലിന്. റൂഡ് ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്ന ആദ്യ നോര്‍വീജിയന്‍ താരമാണ്. സെമിഫൈനലില്‍ നദാലിന്റെ എതിരാളി അലക്‌സാണ്ടാര്‍ സ്വരേവ് പരിക്കേറ്റ് പിന്‍മാറുകയായിരുന്നു. ഇതോടെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായമേറിയ രണ്ടാമത്തെ താരവുമായി നദാല്‍.
ക്രൊയേഷ്യയുടെ മാരിന്‍ ചിലിച്ചിനെ തോല്‍പിച്ചാണ് റൂഡ് സ്വപ്നഫൈനലിലേക്ക് മുന്നേറിയത്. സീസണില്‍ അറുപത്തിയാറ് വിജയവും എട്ട് ഫൈനലില്‍ ഏഴ് കിരീടവുമുള്ള റൂഡ് റോളണ്ട് ഗാരോസില്‍ നദാലിന് എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ടെന്നിസ് ലോകം ഉറ്റുനോക്കുന്നത്.
ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ ആദ്യമായി ക്വാര്‍ട്ടര്‍ കടമ്പ കടന്ന റൂഡ് 2005ല്‍ ഇതേവഴിയിലൂടെ എത്തി ഫ്രഞ്ച് ഓപ്പണ്‍ നേടിയ റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്തുമോ എന്നറിയാന്‍ ഇനി ഒറ്റപ്പോരാട്ടത്തിന്റെ അകലം മാത്രം.