പാരാലിംപിക്സ് സമാപനച്ചടങ്ങില്‍ അവനി ലേഖര ഇന്ത്യന്‍ പതാകയേന്തും

By Web Team  |  First Published Sep 4, 2021, 8:08 PM IST

ഇത്തവണ പാരാലിംപിക്സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയാണ്ഇന്ത്യ നടത്തിയത്. നാലു സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവും അടക്കം 17 മെഡലുകളാണ് ഇന്ത്യനേടിയത്. നിലവില്‍ മെഡല്‍പ്പട്ടികയില്‍ 26-ാം സ്ഥാനത്താണ് ഇന്ത്യ.a


ടോക്കിയോ: ടോക്കിയോ പാരാലിംപിക്സിന്‍റെ സമാപനച്ചടങ്ങില്‍ ഷൂട്ടിംഗ് താരം അവനി ലേഖര ഇന്ത്യന്‍ പതാകയേന്തും. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ എസ് എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണവും 50 മീറ്റര്‍ റൈഫില്‍ ത്രി പൊസിഷന്‍ എസ്എച്ച്1 വിഭാഗത്തില്‍ വെങ്കലവും നേടി 19കാരിയായ അവനി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഇതാദ്യമായാണ് പാരാലിംപിക്സില്‍ ഒരു ഇന്ത്യന്‍ വനിതാതാരം രണ്ട് മെഡലുകള്‍ നേടുന്നത്. നാളെയാണ് സമാപനച്ചടങ്ങുകള്‍ നടക്കുക.

ഇത്തവണ പാരാലിംപിക്സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയാണ്ഇന്ത്യ നടത്തിയത്. നാലു സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവും അടക്കം 17 മെഡലുകളാണ് ഇന്ത്യനേടിയത്. നിലവില്‍ മെഡല്‍പ്പട്ടികയില്‍ 26-ാം സ്ഥാനത്താണ് ഇന്ത്യ.

Latest Videos

ഇന്ന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒറു വെങ്കലവും അടക്കം നാലു മെഡലുകളാണ് ഇന്ത്യ നേടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!