ഡിസ്‌കസ് ത്രോയില്‍ F 52 വിഭാഗത്തിൽ വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കി
ടോക്കിയോ: ദേശീയ കായിക ദിനത്തില്‍ ടോക്കിയോ പാരാലിംപിക്‌സില്‍ മൂന്നാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ F 52 വിഭാഗത്തിൽ വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കി. 19.91 മീറ്റര്‍ ദൂരത്തോടെ ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിയാണ് നേട്ടം.
It turned out to be a SUPER SUNDAY for 🔥
3️⃣ Medals in the bag - 2 medals and a 😍
RT this and show your support for the athletes! pic.twitter.com/XqakLNcodL
Vinod Kumar - Remember the name 🤩
It's a for as his best throw of 19.91m in the Men's Discus Throw F52 final earns the nation their THIRD medal of the day.
P.S - He also set a new Asian record! 🔥 pic.twitter.com/jv92vZgBDQ
പുരുഷന്‍മാരുടെ ഹൈജംപില്‍ 2.06 മീറ്റര്‍ ഉയരം ചാടി ഏഷ്യന്‍ റെക്കോര്‍ഡോടെ നിഷാദ് കുമാര്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്.
Absolutely stellar performance by to win 2nd 🥈 for at
His confidence & determination has won millions of hearts! Way to go Champ💪
🇮🇳 is extremely proud of you! pic.twitter.com/4HzrMF4E3L
രാവിലെ ടേബിള്‍ ടെന്നിസില്‍ ഭവിന ബെന്‍ പട്ടേല്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. ക്ലാസ് 4 വിഭാഗം ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം യിങ് ഷൂവിനോട് ഭവിന പരാജയപ്പെട്ടു. സ്‌കോര്‍ 11-7,11-5, 11-6. പാരാലിംപിക്‌സ് ടേബിള്‍ ടെന്നിസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന ബെന്‍ പട്ടേല്‍.
പാരാലിംപിക്‌സിലെ വെള്ളിത്തിളക്കം; നിഷാദ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona