യോഗ്യതാ റൗണ്ടിൽ അവനി ഇരുപത്തിയേഴും സിദ്ധാർഥ് നാൽപതും ദീപക് നാൽപ്പത്തിമൂന്നും സ്ഥാനത്ത് ഫിനിഷ് ചെയ്തു
ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സ് ഷൂട്ടിംഗിൽ മലയാളി താരം സിദ്ധാർഥ് ബാബു ഉൾപ്പെട്ട ടീമിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ആർ 3 മിക്‌സഡ് 10 മീറ്റർ എയർ റൈഫിൾ പ്രോൺ എസ് എച്ച് 1 യോഗ്യതാ റൗണ്ടിൽ സിദ്ധാർഥ് ബാബു, അവനി ലെഖാര, ദീപക് എന്നിവരുൾപ്പെട്ട ടീമാണ് പുറത്തായത്. യോഗ്യതാ റൗണ്ടിൽ അവനി ഇരുപത്തിയേഴും സിദ്ധാർഥ് നാൽപതും ദീപക് നാൽപ്പത്തിമൂന്നും സ്ഥാനത്ത് ഫിനിഷ് ചെയ്തു.
പാരാലിംപിക്‌സിൽ കൂടുതൽ മെഡൽ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇന്നിറങ്ങുക. മൂന്ന് മെഡൽ പോരാട്ടങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. നീന്തലില്‍ 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കിൽ ഉച്ചയ്ക്ക് 1.30ന് സുയാഷ് ജാധവ് ഫൈനലിൽ മത്സരിക്കും. നാല് മണിക്ക് അത്‍ലറ്റിക്സിലെ ക്ലബ്ബ് ത്രോയിൽ അമിത് കുമാറിനും ധരംബീറിനും ഫൈനൽ ഉണ്ട്. ഗെയിംസില്‍ ഇന്ത്യ ഇതുവരെ രണ്ട് സ്വര്‍ണം അടക്കം 10 മെഡൽ നേടിയിട്ടുണ്ട്.
ട്രാൻസ്‌ഫർ ജാലകത്തിൽ വന്‍ ട്വിസ്റ്റ്; അവസാന നിമിഷം ഗ്രീസ്‌മാന്‍ അത്‍ലറ്റിക്കോ മാഡ്രിഡില്‍
ടോക്കിയോ പാരലിംപിക്സിൽ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ, മാരിയപ്പന്‍ തങ്കവേലുവിന് വെള്ളി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona