400 മീറ്റർ ഫ്രീസ്റ്റൈലിൽ തന്നെ വെള്ളിയിലേക്ക് ഒതുക്കിയ ടിറ്റ്മസിന് അമേരിക്കൻ താരം ലെഡക്കിയുടെ മറുപടി കാത്തിരുന്നവർ ഞെട്ടി. 200 മീറ്റർ ഫ്രീസ്റ്റൈലിൽ ലെഡക്കിയ്ക്ക് മെഡൽ പോലുമില്ല.
ടോക്യോ: ഒളിംപിക്സ് നീന്തലിൽ രണ്ടാം സ്വർണം സ്വന്തമാക്കി ഓസ്ട്രേലിയൻ താരം ആരിയാൻ ടിറ്റ്മസ്. ഇന്ന് നടന്ന 200 മീറ്റർ ഫ്രീസ്റ്റൈലിൽ ഒളിംപിക് റെക്കോർഡോടെയാണ് ടിറ്റ്മസ് സ്വർണം നേടിയത്. കാത്തിരിപ്പിനൊടുവിൽ അമേരിക്കൻ ഇതിഹാസ താരം കെയ്റ്റി ലെഡക്കിയും ഇന്ന് നീന്തലിൽ ആദ്യ സ്വർണം സ്വന്തമാക്കി.
400 മീറ്റർ ഫ്രീസ്റ്റൈലിൽ തന്നെ വെള്ളിയിലേക്ക് ഒതുക്കിയ ടിറ്റ്മസിന് അമേരിക്കൻ താരം ലെഡക്കിയുടെ മറുപടി കാത്തിരുന്നവർ ഞെട്ടി. 200 മീറ്റർ ഫ്രീസ്റ്റൈലിൽ ലെഡക്കിയ്ക്ക് മെഡൽ പോലുമില്ല. ലെഡക്കി അഞ്ചാം സ്ഥാനത്ത്. ടിറ്റ്മസ് ഒളിംപിക് റെക്കോർഡോടെ ഒന്നാമത്. ആദ്യസ്വർണം മതിമറന്ന് ആഘോഷിച്ച ടിറ്റ്മസിന്‍റെ കോച്ച് ബോക്സാൽ ഇത്തവണ സന്തോഷം ഒരൽപം നിയന്ത്രിച്ചു.
തുടക്കത്തിൽ മുന്നിലായിരുന്നെങ്കിലും അവസാന 100 മീറ്ററിലാണ് ലെഡക്കി പുറകോട്ട് പോയത്. റിയോയിലെ സ്വർണവേട്ടക്കാരിക്ക് ഇതെന്ത് പറ്റിയെന്ന ചർച്ചകൾ നടക്കവേ മിനിറ്റുകൾക്കുള്ളിൽ അടുത്ത മത്സരം.ഇത്തവണ 1500 മീറ്റർ ഫ്രീസ്റ്റൈൽ.
എതിരാളികളെ ബഹുദൂരം പിന്നിലാക്കി ലെഡക്കി ഇത്തവണത്തെ ആദ്യ സ്വർണം സ്വന്തമാക്കി. അമേരിക്കൻ താരം തന്നെയാണ് വെള്ളിയും നേടിയത്. വിജയാഘോഷം അമേരിക്കൻ ക്യാമ്പിൽ അധികം നീണ്ടില്ല.
കാരണം 4*200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ അമേരിക്കൻ ആധിപത്യം ഇന്ന് അവസാനിപ്പിച്ച് ബ്രിട്ടൺ സ്വർണവും റഷ്യൻ ഒളിംപിക് കമ്മറ്റി വെള്ളിയും ഓസ്ട്രേലിയ വെങ്കലും സ്വന്തമാക്കി. അമേരിക്ക മെഡലില്ലാതെ നാലാമത്.
ഒളിംപിക്‌സില്‍ സച്ചിന്‍റെ ഇഷ്‌ട ഇനം? തീപാറും ചര്‍ച്ച, ഉത്തരം തേടി ആരാധകര്‍
നന്നായി ഇടികിട്ടി, കലിപ്പുകയറി എതിരാളിയുടെ ചെവിക്ക് കടിച്ചു; ബോക്‌സര്‍ വിവാദത്തില്‍
ഗ്രൂപ്പ് ഘട്ടം കടന്ന് സിന്ധു പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ഡാനിഷ് താരത്തെ നേരിടും
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.