ടോക്യോ ഒളിംപിക്സ്: ലോംഗ് ജംപില്‍ ശ്രീശങ്കര്‍ ഫൈനല്‍ കാണാതെ പുറത്ത്

By Web Team  |  First Published Jul 31, 2021, 6:54 PM IST

ദേശീയ റെക്കോര്‍ഡിന് ഉടമയായ ശ്രീശങ്കറിന് തന്‍റെ ഏറ്റവും മികച്ച പ്രകടനത്തിന് അടുത്തെത്താന്‍ കഴിഞ്ഞില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 8.26 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കര്‍ ഒളിംപിക്സ് യോഗ്യത നേടിയത്.

ടോക്യോ: ടോക്യോ ഒളിംപിക്സ് ലോംഗ് ജംപില്‍ മലയാളി താരം ശ്രീശങ്കര്‍ ഫൈനലിലെത്താതെ പുറത്ത്. ആകെ 15 പേര്‍ മത്സരിച്ച ബി ഗ്രൂപ്പില്‍ പതിമൂന്നാമതായി ഫിനിഷ് ചെയ്ത ശ്രീശങ്കര്‍ ആകെ മത്സരിച്ചവരില്‍ 25-മതായാണ് ഫിനിഷ് ചെയ്തത്.

ആദ്യ ശ്രമത്തില്‍ 7.69 മീറ്ററും രണ്ടാം ശ്രമത്തില്‍ 7.51 മീറ്ററും പിന്നിട്ട ശ്രീശങ്കര്‍ അവസാന ശ്രമത്തില്‍ 7.43 മീറ്റര്‍ ദൂരമാണ് ചാടിയത്. 8.15 മീറ്ററായിരുന്നു ഫൈനലിലേക്കുള്ള യോഗ്യതാമാര്‍ക്ക്. ഈ ദൂരം ആദരും താണ്ടിയില്ലെങ്കില്‍ ഏറ്റവും മികച്ച ദൂരം താണ്ടിയ 12 പേര്‍ ഫൈനലിലേക്ക് യോഗ്യത നേടുമായിരുന്നു.

Latest Videos

ദേശീയ റെക്കോര്‍ഡിന് ഉടമയായ ശ്രീശങ്കറിന് തന്‍റെ ഏറ്റവും മികച്ച പ്രകടനത്തിന് അടുത്തെത്താന്‍ കഴിഞ്ഞില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 8.26 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കര്‍ ഒളിംപിക്സ് യോഗ്യത നേടിയത്.

 8.50 മീറ്റര്‍ ചാടിയ ക്യൂബയുടെ ജുവാന്‍ മിഗ്വേല്‍ ആണ് ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്. രണ്ട് ഗ്രൂപ്പില്‍ നിന്നുമായി ഏറ്റവും കൂടുതല്‍ ദൂരം താണ്ടിയ 12 പേര്‍ മാത്രമാണ് ഫൈനലിന് യോഗ്യത നേടിയത്.

click me!