ഓനയുടെ മകൻ കായ്ക്ക് ഒരു വയസ് തികഞ്ഞിട്ടില്ല. എപ്പോഴും അമ്മ അടുത്ത് വേണം. എന്നിട്ടും ഒളിംപിക്സിൽ പങ്കെടുക്കാനായി ഓന ടോക്കിയോയിലെത്തി. കുഞ്ഞിനെ കൂടെക്കൂട്ടാൻ അനുമതി ചോദിച്ചെങ്കിലും സംഘാടകർ കൈമലർത്തി.
ടോക്യോ: പിഞ്ചു കുഞ്ഞിനെ ടോക്കിയോയിലേക്ക് കൊണ്ടുവരാനാകാത്തതിൽ പ്രതിഷേധവും വേദനയും അറിയിച്ച് സ്പാനിഷ് നീന്തൽ താരം ഓന കാർബോണൽ. ജപ്പാനിലെ കടുത്ത നിയന്ത്രണങ്ങളെ തുടർന്നാണ് ഓനയ്ക്ക് സ്വന്തം കുഞ്ഞിനെ വിട്ട് വരേണ്ടിവന്നത്.
ഓനയുടെ മകൻ കായ്ക്ക് ഒരു വയസ് തികഞ്ഞിട്ടില്ല. എപ്പോഴും അമ്മ അടുത്ത് വേണം. എന്നിട്ടും ഒളിംപിക്സിൽ പങ്കെടുക്കാനായി ഓന ടോക്കിയോയിലെത്തി. കുഞ്ഞിനെ കൂടെക്കൂട്ടാൻ അനുമതി ചോദിച്ചെങ്കിലും സംഘാടകർ കൈമലർത്തി.
കുഞ്ഞിനെയും ഭർത്താവിനെയും കൂടെക്കൂട്ടിയാൽ 20 ദിവസം ക്വാറന്‍റീൻ നിർബന്ധം. പരിശീലനത്തിന് പോകാനുമാവില്ല. ഈ തീരുമാനത്തിനെതിരെ കുഞ്ഞിനെ മുലയൂട്ടുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഓന പ്രതിഷേധിച്ചത്.
ഓനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി. സിംക്രണൈസ്ഡ് നീന്തൽ താരമായ ഓന 2012 ലണ്ടൻ ഒളിംപിക്സിൽ വെള്ളിയും വെങ്കലവും നേടിയിരുന്നു.