ടോക്യോ ഒളിംപിക്സ്: നീന്തലില്‍ ഇന്ത്യക്ക് വീണ്ടും നിരാശ; ഹീറ്റ്സില്‍ രണ്ടാമതെത്തിയിട്ടും സജന്‍ പ്രകാശ് പുറത്ത്

By Web Team  |  First Published Jul 29, 2021, 5:33 PM IST

രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച സജന്‍ 53.45 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. സജനെക്കാള്‍ 0.06 സെക്കന്‍ഡ് വേഗത്തില്‍ ഫിനിഷ് ചെയ്ത ഘാനയുടെ അബേക്കു ജാക്സണാണ്(53.39) ഹീറ്റ്സില്‍ ജയിച്ചത്.


ടോക്യോ: ടോക്യോ ഒളിംപിക്സ് നീന്തലില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ ഫ്ലൈയില്‍ ഹീറ്റ്സില്‍ രണ്ടാമതായി ഫിനിഷ് ചെയ്തിട്ടും മലയാളി താരം സജന്‍ പ്രകാശ് സെമിയിലേക്ക് യോഗ്യത നേടാതെ പുറത്തായി.

53.45 സെക്കന്‍ഡിലാണ് സജന്‍ ഫിനിഷ് ചെയ്തത്. സജനെക്കാള്‍ 0.06 സെക്കന്‍ഡ് വേഗത്തില്‍ ഫിനിഷ് ചെയ്ത ഘാനയുടെ അബേക്കു ജാക്സണാണ്(53.39) ഹീറ്റ്സില്‍ ജയിച്ചത്.

Latest Videos

ഹീറ്റ്സില്‍ പങ്കെടുത്ത 55 താരങ്ങളില്‍ 44-ാമതാണ് സജന്‍റെ സ്ഥാനം. നേരത്തെ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കിലും സജന് സെമിയിലേക്ക് യോഗ്യത നേടാനായിരുന്നില്ല. 200 ബട്ടര്‍ഫ്ലൈ ഹീറ്റ്സില്‍ നാലാമതായാണ് സജന്‍ ഫിനിഷ് ചെയ്തത്.

പുരുഷന്‍മാരുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ ശ്രീഹരി നടരാജും വനിതാ വിഭാഗത്തില്‍ മാനാ പട്ടേലും നേരത്തെ പുറത്തായതോടെ ടോക്യോ ഒളിംപിക്സില്‍ നീന്തല്‍ക്കുളത്തില്‍ നിന്നുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.

click me!