130 കോടി പ്രതീക്ഷകളുടെ ഭാരമുയര്‍ത്തി മീരാഭായ് ചാനു, കണ്ണീരണിഞ്ഞ് മാതാപിതാക്കള്‍

By Web Team  |  First Published Jul 24, 2021, 8:22 PM IST

ടോക്യോയില്‍ മീരഭായ് രാജ്യത്തിന്‍റെയാകെ പ്രതീക്ഷകളുടെ ഭാരമുയര്‍ത്തുമ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു മണിപ്പൂർ ഇംഫാലിലെ നോംഗ്പോക്ക് കാക്‌ചിങ് എന്ന കൊച്ചുഗ്രാമവും. ചാനുവിന്‍റെ വീട്ടിലെ ടിവിക്ക് ചുറ്റും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒന്നിച്ചിരുന്നാണ് മത്സരം കണ്ടത്.


ഇംഫാല്‍: ദാരിദ്ര്യത്തോടും വേദനകളോടും പൊരുതിയാണ് മീരാബായ് ചാനു രാജ്യത്തിന് വെള്ളിത്തിളക്കം സമ്മാനിച്ചത്. വെറുമൊരു വിജയത്തിനപ്പുറം മണിപ്പൂർ ജനതയ്ക്ക് അവരെ വീണ്ടും അടയാളപ്പെടുത്താനുള്ള അവസരം കൂടിയായി ചാനുവിന്‍റെ നേട്ടം.

ടോക്യോയില്‍ മീരഭായ് രാജ്യത്തിന്‍റെയാകെ പ്രതീക്ഷകളുടെ ഭാരമുയര്‍ത്തുമ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു മണിപ്പൂർ ഇംഫാലിലെ നോംഗ്പോക്ക് കാക്‌ചിങ് എന്ന കൊച്ചുഗ്രാമവും. ചാനുവിന്‍റെ വീട്ടിലെ ടിവിക്ക് ചുറ്റും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒന്നിച്ചിരുന്നാണ് മത്സരം കണ്ടത്. മീരാഭായ് വെള്ളിയുറപ്പിച്ചപ്പോൾ ആകാംക്ഷ ആവേശമായി മാറി.

Latest Videos

മകള്‍ രാജ്യത്തിന്‍റെ അഭിമാനമായപ്പോള്‍ സന്തോഷാശ്രു പൊഴിച്ച് ചാനുവിന്‍റെ മാതാപിതാക്കളായ സായ്ഖോം ക്രിതി മെറ്റേയിയും  ഓംഗ്ബി ടോംബി ലെയ്മയും. അവളുടെ നേട്ടം കണ്ണീരോടെയാണ് ഞങ്ങള്‍ കണ്ടത്. അവളുടെ കഠിനാധ്വാനത്തിന് ഒടുവില്‍ ഫലം കണ്ടിരിക്കുന്നു-മീരാബായ് ചാനുവിന്‍റെ അമ്മ ടോംബി ലെയ്മ പിടിഐയോട് പറഞ്ഞു.

The moment - first reaction of family;neighbours & friends as wins silver - first medal for India come through a NE girl reports for Manipur for pic.twitter.com/0ggRfPkKMX

— Ratnadip Choudhury (@RatnadipC)

21 വർഷത്തെ രാജ്യത്തിന്‍റെ കാത്തിരിപ്പാണ് 26കാരിയായ തങ്ങളുടെ മകള്‍ മെഡലിലേക്കെത്തിച്ചതെന്നത് ഇരുവര്‍ക്കും അഭിമാന മുഹൂര്‍ത്തമായി. ചാനു പരിശീലിച്ച പട്യാലയിലെ ക്യാമ്പിലും സഹതാരങ്ങളും പരിശീലകരും വിജയം ആഘോഷമാക്കി. കർണം മല്ലേശ്വരിക്ക് പിൻഗാമി വന്നതിൽ രാജ്യവും ആവേശത്തിലായി.

രാജ്യത്ത് തിരിച്ചെത്തിയാല്‍ ആദ്യം പോകുക വീട്ടിലേക്കാണെന്ന് ചാനു മെഡല്‍ നേട്ടത്തിനുശേഷം പറഞ്ഞിരുന്നു. പരിശീലനത്തിന്‍റെ ഭാഗമായി രണ്ട് വര്‍ഷത്തോളമായി വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ചാനു പറഞ്ഞു. രാജ്യത്തിന്‍റെയാകെ അഭിമാനമായ മണിപ്പൂരിന്‍റെ മകളുടെ വരവ് ആഘോഷിക്കാനായി കാത്തിരിക്കുകയാണ് ചാനുവിന്‍റെ വീടും നാട്ടുകാരുമെല്ലാം.

ഇത് സ്വപ്നനേട്ടം, നൂറുകോടി പ്രാര്‍ത്ഥനകള്‍ക്ക് നന്ദി: മീരാബായ് ചാനു

ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം

ടോക്കിയോയില്‍ ഷൂട്ടിംഗില്‍ നിരാശ; സൗരഭ് ചൗധരി പുറത്ത്, ഏഴാം സ്ഥാനം മാത്രം

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!