ഒളിംപിക്സ് ബാഡ്മിന്‍റണിലെ മലയാളി തിളക്കം, മത്സരങ്ങള്‍ നിയന്ത്രിച്ച് തിരുവനന്തപുരത്തുകാരന്‍

By Web Team  |  First Published Jul 28, 2021, 6:42 PM IST

ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, തോമസ് & ഊബർ കപ്പ്, സുധിർമാൻ കപ്പ് തുടങ്ങിയ ലോക ചാംപ്യൻഷിപ്പുകളടക്കം നിയന്ത്രിച്ചതിലെ മികവ് കണക്കിലെടുത്താണ് ഒളിംപിക്സ് പാനലിലേക്കു ഡോ. ഫൈൻ സി ദത്തനെ തെരഞ്ഞെടുത്തത്.


ടോക്യോ: ലോകത്തെവിടെയും ഒരു മലയാളിയുണ്ടാവുമെന്ന് പറയും പോലെ ടോക്യോയിൽ ഒളിംപിക്സിൽ മത്സരങ്ങൾ നിയന്ത്രിക്കുന്നവരിലും ഒരു മലയാളിയുണ്ട്. ബാഡ്മിന്‍റൺ മത്സരത്തിലെ റഫറിയായ ഫൈൻ സി ദത്തനാണ് അത്. ഒളിംപിക്സിൽ ബാറ്റ്മിന്‍റൺ മത്സരം നിയന്ത്രിക്കുന്ന ആദ്യത്തെ മലയാളിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ തിരുവനന്തപുരത്തുകാരൻ. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (ബി ഡബ്ള്യു എഫ്) ഒളിംപിക്സിനായി തിരഞ്ഞെടുത്ത 26 പേരുള്ള പാനലിലെ ഏക ഇന്ത്യക്കാരനെന്ന പ്രത്യേകതയും ദത്തന് സ്വന്തം.

ലോകോത്തര ടൂർണണമെന്‍റുകൾ നേരത്തെയും നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഒളിംപിക്സ് മത്സരം നിയന്ത്രിക്കുന്നത് ഏറ്റവും വലിയ അഭിമാനമാണെന്ന് ഫൈൻ സി ദത്തൻ പറഞ്ഞു. കാണികളില്ലാത്ത മത്സരം പുതിയ അനുഭവമാണ്. ലോക മൂന്നാം നമ്പർ താരവും അഞ്ചാം നമ്പർ താരവും തമ്മിലുള്ള മത്സരമാണ് നിയന്ത്രിച്ചതിൽ ഏറ്റവും ആവേശമുയർത്തിയ മത്സരം.

Latest Videos

കായികാധ്യാപകരായിരുന്നു രക്ഷിതാക്കൾ. കായിക മേഖലയിലേക്കുള്ള വരവിൽ അതും സ്വാധീനിച്ചു. തിരുവനന്തപുരത്തെ ആയുർ‍വേദ കോളേജിലെ ഫിസിക്കല്‍ എ‍ജുക്കേഷന്‍ വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറാണ് ഫൈൻ സി ദത്തൻ. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.

ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, തോമസ് & ഊബർ കപ്പ്, സുധിർമാൻ കപ്പ് തുടങ്ങിയ ലോക ചാംപ്യൻഷിപ്പുകളടക്കം നിയന്ത്രിച്ചതിലെ മികവ് കണക്കിലെടുത്താണ് ഒളിംപിക്സ് പാനലിലേക്കു ഡോ. ഫൈൻ സി ദത്തനെ തെരഞ്ഞെടുത്തത്.2014 മുതൽ ബി‌ ഡബ്ല്യു‌ എഫ് എലൈറ്റ് പാനൽ അമ്പയറാണ് അദ്ദേഹം.

ഒളിംപിക്‌സില്‍ സച്ചിന്‍റെ ഇഷ്‌ട ഇനം? തീപാറും ചര്‍ച്ച, ഉത്തരം തേടി ആരാധകര്‍

നന്നായി ഇടികിട്ടി, കലിപ്പുകയറി എതിരാളിയുടെ ചെവിക്ക് കടിച്ചു; ബോക്‌സര്‍ വിവാദത്തില്‍

ഗ്രൂപ്പ് ഘട്ടം കടന്ന് സിന്ധു പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ഡാനിഷ് താരത്തെ നേരിടും


നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!