ഓസ്ട്രേലിയ ഇന്ത്യയെ കീഴടക്കി അനായാസം സെമിയിലേക്ക് മുന്നേറുമെന്ന് കരുതിയവരുടെ കൂട്ടത്തില്‍ മാരിജ്നെ മാത്രമല്ല ഭൂരിഭാഗം ഇന്ത്യക്കാരുമുണ്ടായിരുന്നല്ലോ. എന്നാല്‍ അപ്രതീക്ഷിത അട്ടിമറിയിലൂടെ ഇന്ത്യന്‍ വനിതകള്‍ സെമിയിലേക്ക് മുന്നേറിയപ്പോള്‍ മാരിജ്നെ ഇട്ട ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ടോക്യോ: ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറിലെത്തിയപ്പോള്‍ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നെങ്കിലും ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്ട്രേലിയ ആണ് എതിരാളികള്‍ എന്ന് അറിഞ്ഞതോടെ ഇന്ത്യക്ക് ക്വാര്‍ട്ടറിനപ്പുറമൊരു സാധ്യത ആരും കല്‍പ്പിച്ചിരുന്നില്ല. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ചെത്തുന്ന ഓസ്ട്രേലിയക്ക് ഗ്രൂപ്പില്‍ ആദ്യ മൂന്ന് കളി തോറ്റ് അവസാന രണ്ട് കളികളില്‍ ജയിച്ച് ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ക്വാര്‍ട്ടറിലെത്തിയ ഇന്ത്യന്‍ വനിതകള്‍ ഒരു എതിരാളികളേ അല്ലെന്നായിരുന്നു ഏവരും കരുതിയിരുന്നത്.
എന്നാല്‍ അസാധ്യമായത് സാധ്യമാക്കിയ റാണി രാംപാലും കൂട്ടരും ഒളിപിക്സ് വനിതാ ഹോക്കിയിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് ഇന്ന് നടത്തിയത്. ഓസ്ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് ഇന്ത്യന്‍ വനിതകള്‍ ചരിത്രത്തിലാദ്യമായി ഒളിംപിക്സ് ഹോക്കിയുടെ സെമിയിലെത്തിയപ്പോള്‍ അത് ഇന്ത്യന്‍ പരിശീലകനായ സ്ജോര്‍ മാരിജ്നെയ്ക്ക പോലും വിശ്വസിക്കാനായില്ലെന്നാതാണ് വസ്തുത.
ഓസ്ട്രേലിയ ഇന്ത്യയെ കീഴടക്കി അനായാസം സെമിയിലേക്ക് മുന്നേറുമെന്ന് കരുതിയവരുടെ കൂട്ടത്തില്‍ മാരിജ്നെ മാത്രമല്ല ഭൂരിഭാഗം ഇന്ത്യക്കാരുമുണ്ടായിരുന്നല്ലോ. എന്നാല്‍ അപ്രതീക്ഷിത അട്ടിമറിയിലൂടെ ഇന്ത്യന്‍ വനിതകള്‍ സെമിയിലേക്ക് മുന്നേറിയപ്പോള്‍ മാരിജ്നെ ഇട്ട ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
Sorry family , I coming again later 😊❤️ pic.twitter.com/h4uUTqx11F
— Sjoerd Marijne (@SjoerdMarijne)ക്വാര്‍ട്ടര്‍ കഴിഞ്ഞാല്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന കുടുംബത്തോട്, ക്ഷമിക്കണം ഞാന്‍ കുറച്ചുകൂടി താമസിക്കുമെന്നായിരുന്നു മാരിജ്നെയുടെ ട്വീറ്റ്. മാരിജ്നെയുടെ ട്വീറ്റിന് ബോളിവുഡ് സൂപ്പര്‍ താരവും ഛക് ദേ ഇന്ത്യയെന്ന ചിത്രത്തില്‍ കബീര്‍ ഖാനെന്ന ഹോക്കി പരിശീലകന്‍റെ വേഷം ചെയ്ത ഷാരൂഖ് ഖാന്‍റെ പ്രതികരണവും രസകരമായിരുന്നു. കുറച്ചു വൈകിയാലും വേണ്ടില്ല, സ്വര്‍ണവുമായി വന്നാല്‍ മതിയെന്നായിരുന്നു കിംഗ് ഖാന്‍റെ പ്രതികരണം.
Haan haan no problem. Just bring some Gold on your way back….for a billion family members. This time Dhanteras is also on 2nd Nov. From: Ex-coach Kabir Khan. https://t.co/QcnqbtLVGX
— Shah Rukh Khan (@iamsrk)