മിക്സഡ് റിലേയില്‍ മലയാളി താരം മുഹമ്മദ് അനസാണ് ഇന്ത്യക്കായി ആദ്യ പാദം ഓടിയത്. മികച്ച പ്രകടനം പുറത്തെടുത്ത അനസ് ഏഴാമതായാണ് രണ്ടാം പാദം ഓടിയ വി രേവതിക്ക് ബാറ്റണ്‍ കൈമാറിയത്. മികച്ച തുടക്കമിട്ട രേവതി ആറാം സ്ഥാനത്തേക്ക് കയറിയെങ്കിലും അവസാനം പിന്നിലേക്ക് പോയി.
ടോക്യോ: ടോക്യോ ഒളിംപിക്സിലെ 4*400 മീറ്റര്‍ മിക്സഡ് ടീം റിലേയില്‍ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്ത്. രണ്ടാം ഹീറ്റ്സില്‍ ഓടിയ ഇന്ത്യ ഏറ്റവും അവസാന സ്ഥാനത്ത് എട്ടാമതായാണ് ഫിനിഷ് ചെയ്തത്. സീസണിലെ മികച്ച സമയം കുറിച്ച് 3:19.93 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഇന്ത്യയെക്കാള്‍ ഒമ്പത് സെക്കന്‍ഡ് വേഗത്തില്‍ (3:10.44) ഫിനിഷ് ചെയ്ത പോളണ്ടാണ് ഹീറ്റ്സില്‍ ഒന്നാമതെത്തിയത്.
മിക്സഡ് റിലേയില്‍ മലയാളി താരം മുഹമ്മദ് അനസാണ് ഇന്ത്യക്കായി ആദ്യ പാദം ഓടിയത്. മികച്ച പ്രകടനം പുറത്തെടുത്ത അനസ് ഏഴാമതായാണ് രണ്ടാം പാദം ഓടിയ വി രേവതിക്ക് ബാറ്റണ്‍ കൈമാറിയത്. മികച്ച തുടക്കമിട്ട രേവതി ആറാം സ്ഥാനത്തേക്ക് കയറിയെങ്കിലും അവസാനം പിന്നിലേക്ക് പോയി. മൂന്നാം പാദത്തില്‍ ഓടിയ ശുഭ വെങ്കിടേശനും കാര്യമായ മുന്നേറ്റം നടത്താനായില്ല.
| |
4 x 400 Relay Mixed Round 1 Heat 2 Results
Indian quartet of and clock a Season Best time of 3:19.93, finishing 8th. Spirited effort team! 👏 pic.twitter.com/IvU8rwRWV2
അവസാന പാദം ഓടിയ ആരോക്യ സജീവിനും കാര്യമായി ഒന്നും ചെയ്യാനായില്ല. ഹീറ്റ്സില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്രസീലിനെക്കാള്‍ നാലു സെക്കന്‍ഡ് പിന്നിലാണ് ഇന്ത്യ ഫിനിഷ് ലൈന്‍ തൊട്ടത്. ഹീറ്റ്സില്‍ ഒന്നമതെത്തിയ പോളണ്ട് കോണ്ടിനെന്‍റല്‍ റെക്കോര്‍ഡിട്ടപ്പോള്‍ മറ്റ് നാലു രാജ്യങ്ങള്‍ പുതിയ ദേശീയ റെക്കോര്‍ഡിട്ടു. ഏഴാമതെത്തിയ ബ്രസീലും കോണ്ടിനെന്‍റല്‍ റെക്കോര്‍ഡിട്ടു.