ഒളിംപിക്സ് ഫുട്ബോള്‍: ബ്രസീല്‍-സ്പെയിന്‍ ഫൈനല്‍

By Web Team  |  First Published Aug 3, 2021, 5:12 PM IST

നിശ്ചിത സമയത്ത് ഡാനി ആല്‍വെസിന്‍റെ ക്രോസില്‍ റിച്ചാലിസന്‍റെ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങിയില്ലായിരുന്നെങ്കില്‍ നിശ്ചിത സമയത്തു തന്നെ ബ്രസീല്‍ ജയിച്ചു കയറിയേനെ. പിന്നീട് അധിക സമയത്തും ഇരു ടീമുകള്‍ക്കും കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല.


ടോക്യോ: ഒളിംപിക്സ് ഫുട്ബോളില്‍ ബ്രസീല്‍-സ്പെയിന്‍ ഫൈനല്‍. ആദ്യ സെമിയില്‍ മെക്സിക്കോയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ബ്രസീല്‍ ഫൈനലിലെത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിതമായ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-1നാണ് ബ്രസീലിന്‍റെ ജയം.

ആതിഥേയരായ ജപ്പാനെ തോൽപ്പിച്ച് സ്പെയിനും ഫൈനലിലെത്തി.നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയായ മത്സരത്തില്‍ അധിക സമയത്ത് 115-ാം മിനിറ്റിൽ അസൻസിയോ നേടിയ ഒറ്റ ഗോളിനാണ് സ്പെയിന്‍റെ ജയം. ശനിയാഴ്ചയാണ് ബ്രസീൽ-സ്പെയിൻ ഫൈനൽ പോരാട്ടം.

Latest Videos

മെക്സിക്കോക്കെതിരെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീലിന് രണ്ടാം പകുതിയില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. നിശ്ചിത സമയത്ത് ഡാനി ആല്‍വെസിന്‍റെ ക്രോസില്‍ റിച്ചാലിസന്‍റെ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങിയില്ലായിരുന്നെങ്കില്‍ നിശ്ചിത സമയത്തു തന്നെ ബ്രസീല്‍ ജയിച്ചു കയറിയേനെ. പിന്നീട് അധിക സമയത്തും ഇരു ടീമുകള്‍ക്കും കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല.

ബ്രസീലിനായി ആദ്യ കിക്കെടുത്ത ഡാനി ആല്‍വേസ് സ്കോര്‍ ചെയ്തു. എന്നാല്‍ മെക്സിക്കോയുടെ ആദ്യ കിക്കെടുത്ത എഡ്വോര്‍ഡോക്ക് പിഴച്ചു. എ‍‍ഡ്വേര്‍ഡോയുടെ കിക്ക് ബ്രസീല്‍ ഗോളഅ‍ കീപ്പര്‍ സാന്‍റോസ് തടുത്തിട്ടു. ബ്രസീലിന്‍റെ രണ്ടാം കിക്കെടുത്ത മാര്‍ട്ടിനെല്ലിയും സ്കോര്‍ ചെയ്തു. മെക്സിക്കോയുടെ രണ്ടാം കിക്കെടുത്ത വാസ്ക്വസിനും പിഴച്ചു. വാസ്ക്വസിന്‍റെ കിക്ക് ക്രോസ് ബാറില്‍ തട്ടി തെറിച്ചു.

ബ്രസീലിന്‍റെ മൂന്നാം കിക്ക് ബ്രൂണോ ഗോളാക്കി. മെക്സിക്കോയുടെ മൂന്നാം കിക്കെടുത്ത റോഡ്രിഗസ് സ്കോര്‍ ചെയ്തു. ബ്രസീലിന്‍റെ നാലാം കിക്കെടുത്ത റായ്നറും സ്കോര്‍ ചെയ്തതോടെ 4-1ന് ബ്രസീല്‍ ഫൈനലിലെത്തി.

click me!