ടോക്യോ ഒളിംപിക്സ് ബോക്സിം​ഗ്: നാല് ഇന്ത്യൻ താരങ്ങൾക്ക് ആദ്യ റൗണ്ടിൽ ബൈ; എതിരാളികളെല്ലാം കരുത്തർ

By Web Team  |  First Published Jul 22, 2021, 8:00 PM IST

റൗണ്ട് 16ൽ ഈ മാസം 31ന് ബോട്സ്വാനയുടെ മഹോമ്മദ് രജോബ് ഒടുകിലെ-കൊളംബിയയുടെ യൂബെർജെൻ ഹെർനി റിവാസ് മാർട്ടിനെസ് മത്സര വിജയികളെയാണ് അമിത് പം​ഗാൽ നേരിടേണ്ടിവരിക. റിവാസ് മാർട്ടിനെസ് റിയോ ഒളിംപിക്സിൽ ലൈറ്റ് വെയ്റ്റ് വിഭാ​ഗത്തിൽ വെള്ളി മെഡൽ ജേതാവാണ്.


ടോക്യോ: ടോക്യോ ഒളിംപിക്സിൽ ഇന്ത്യൻ പോരാട്ടം തുടങ്ങിയില്ലെങ്കിലും ബോക്സിം​ഗിൽ അമിത് പം​ഗാൽ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് ആദ്യ റൗണ്ടിൽ ബൈ ലഭിച്ചു. അമിത് പം​ഗാലിന് പുറമെ സതീഷ് കുമാർ, സിമ്രൻജിത് കൗർ, ലോവ്ലീന ബോർ​ഗോഹെയ്ൻ എന്നിവർക്കാണ് ആദ്യ റൗണ്ടിൽ ബൈ ലഭിച്ചത്. ഇതോടെ ഇവർക്ക് നേരിട്ട് റൗണ്ട് 16 പോരാട്ടത്തിൽ പങ്കെടുക്കാനാവും. 52 കിലോ​ഗ്രാം വിഭാ​ഗത്തിൽ ടോപ് സീഡും ലോക ഒന്നാം നമ്പർ താരവുമാണ് അമിത് പം​ഗാൽ.

റൗണ്ട് 16ൽ ഈ മാസം 31ന് ബോട്സ്വാനയുടെ മഹോമ്മദ് രജോബ് ഒടുകിലെ-കൊളംബിയയുടെ യൂബെർജെൻ ഹെർനി റിവാസ് മാർട്ടിനെസ് മത്സര വിജയികളെയാണ് അമിത് പം​ഗാൽ നേരിടേണ്ടിവരിക. റിവാസ് മാർട്ടിനെസ് റിയോ ഒളിംപിക്സിൽ ലൈറ്റ് വെയ്റ്റ് വിഭാ​ഗത്തിൽ വെള്ളി മെഡൽ ജേതാവാണ്.

Latest Videos

റൗണ്ട് 16ൽ ജയിച്ചാൽ ക്വാർട്ടറിൽ ചൈനയുടെ ഹു ജിയാൻ​ഗുവാനായിരിക്കും പം​ഗാലിന്റെ എതിരാളി. റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവാണ് ജിയാൻ​ഗുവാൻ. വനിതാ വിഭാ​ഗത്തിൽ ഇന്ത്യൻ പ്രതീക്ഷയായ മേരി കോമിന്(51 കിലോ വിഭാ​ഗം) ഡൊമനിക്കയുടെ മി​ഗ്വേലിന ഹെർണാണ്ടസാണ് ആദ്യ റൗണ്ടിലെ എതിരാളി. ഈ മാസം 25നാണ് മേരി കോമിന്റെ ആദ്യ റൗണ്ട് മത്സരം.

ആദ്യ റൗണ്ട് കടന്നാൽ കൊളംബിയയുടെ മൂന്നാം സീഡും റിയോയിലെ വെങ്കല മെഡൽ ജേതാവുമായ ലോറെന വിക്ടോറിയ വലെൻസിയയെയാണ് മേരി കോമിന് നേരിടേണ്ടിവരിക. ആദ്യ റൗണ്ടിൽ ബൈ ലഭിച്ച സതീഷ് കുമാറിന് ജമൈക്കയുടെ റിക്കാർഡോ ബ്രൗണാണ് പ്രീ ക്വാർട്ടറിൽ എതിരാളി. പ്രീ ക്വാർട്ടർ ജയിച്ചാൽ സതീഷിന് ലോക ചാമ്പ്യനും മൂന്ന് തവണ ഏഷ്യൻ ചാമ്പ്യനുമായ ഉസ്ബെക്കിസ്ഥാന്റെ ബക്കോദിർ ജാലോലോവിനെയാണ് നേരിടേണ്ടി വരിക.

75 കിലോ വിഭാ​ഗത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഏഷ്യൻ ​ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആശിഷ് ചൗധരിക്കാകട്ടെ ചൈനയുടെ എർബൈക്കി ടൗഹേട്ടയാണ് ആദ്യ റൗണ്ടിലെ എതിരാളി. ഇതിൽ ജയിച്ചാൽ ബ്രസീലിയൻ താരവും 2019ലെ ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ‌ ജേതാവുമായ ഹെബെർട്ട് സൗസയെയാണ് ആശിഷിന് നേരിടേണ്ടി വരിക.

63 കിലോ ​ഗ്രാം വിഭാ​ഗത്തിൽ മത്സരിക്കുന്ന കോമൺവെൽത്ത് ​ഗെയിംസ് വെള്ളി മെഡൽ ജേതാവ് മനീഷ് കൗശിക്കിന് യൂറോപ്യൻ വെള്ളി മെഡൽ ജേതാവായ ബ്രിട്ടന്റെ ലൂക്ക് മക്കോർമാക്ക് ആണ് ആദ്യ റൗണ്ടിലെ എതിരാളി. ഇതിൽ ജയിച്ചാൽ ക്യൂബൻ താരവും ലോക ചാമ്പ്യനുമായ ആൻഡി ക്രൂസാകും മനീഷിന്റെ അടുത്ത റൗണ്ടിലെ എതിരാളി.

69 കിലോ ​ഗ്രാം വിഭാ​ഗത്തിൽ മത്സരിക്കുന്ന വികാസ് കൃഷ്ണനും കാര്യങ്ങൾ കടുപ്പമാണ്. ആദ്യ റൗണ്ടിൽ ജപ്പാൻ‌റെ മെനേഷ ഒക്കസാവയാണ് ആദ്യ റൗണ്ടിൽ എതിരാളി. ആദ്യ റൗണ്ട് കടന്നാൽ 2012ലെ ഒളിംപിക് സ്വർണ മെഡൽ ജേതാവും മുൻ ലോക ചാമ്പ്യനുമായ ക്യൂബയുടെ റോണിയൽ ഇ​ഗ്ലിസിയാസിനെയാണ് വികാസ് നേരിടേണ്ടത്. 

പെർഫെക്റ്റ് 10 നേടിയ ആദ്യ ജിംനാസ്റ്റ്? ഒളിംപിക്‌സ് ക്വിസ് ഇന്നത്തെ ചോദ്യങ്ങള്‍

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!