ടോക്യോ ഒളിംപിക്സ്: ഗോള്‍ഡന്‍ സ്ലാം സ്വപ്നം പൊലിഞ്ഞു; ജോക്കോവിച്ച് പുറത്ത്

By Web Team  |  First Published Jul 30, 2021, 3:58 PM IST

നാല് ഗ്രാന്‍സ്ലാം കിരീടങ്ങളും ഒളിംപിക് സ്വര്‍ണവും നേടി ഗോള്‍ഡന്‍ സ്ലാം സ്വന്തമാക്കുന്ന ടെന്നീസ് ചരിത്രത്തിലെ ഏക പുരുഷ താരമാവാനുള്ള അവസരമാണ് ജോക്കോ സെമിയില്‍ കൈവിട്ടത്.


ടോക്യോ: ഒളിംപിക്സ് സ്വര്‍ണം കൂടി നേടി കരിയറില്‍ ഗോള്‍ഡന്‍ സ്ലാം സ്വന്തമാക്കാമെന്ന നൊവാക് ജോക്കോവിച്ചിന്‍റെ സ്വപ്നം ഒളിംപിക്സ് സെമിയില്‍ പൊലിഞ്ഞു. ടോക്യോ ഒളിംപിക്സ് ടെന്നീസ് പുരുഷ വിഭാഗം സെമിയില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ തോറ്റ് ജോക്കോവിച്ച് പുറത്തായി സ്കോര്‍ 1-6, 6-3, 6-1.

ആദ്യ സെറ്റ് സ്വരേവിന് ഒരു അവസരവും നല്‍കാതെ 6-1ന് സ്വന്തമാക്കിയ ജോക്കോവിച്ച് അനായാസം മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും രണ്ടും മൂന്നും സെറ്റുകളില്‍ തിരിച്ചടിച്ചാണ് സ്വരേവ് ജയിച്ചു കയറിയത്. രണ്ടാം സെറ്റിന്‍റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പം നിന്ന ജോക്കോവിച്ച് പിന്നീട് തുടര്‍ച്ചയായി ഏഴ് ഗെയിമുകള്‍ നഷ്ടമാക്കി തോല്‍വിയിലേക്ക് വഴുതി വീണു.

Latest Videos

കാരന്‍ കച്ചനോവ് ആണ് ഫൈനല്‍ പോരാട്ടത്തില്‍ സ്വരേവിന്‍റെ എതിരാളി. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ജോക്കോവിച്ച് പാബ്ലോ കരേനോ ബുസ്തയെ ജോക്കോവിച്ച് നേരിടും.

നാല് ഗ്രാന്‍സ്ലാം കിരീടങ്ങളും ഒളിംപിക് സ്വര്‍ണവും നേടി ഗോള്‍ഡന്‍ സ്ലാം സ്വന്തമാക്കുന്ന ടെന്നീസ് ചരിത്രത്തിലെ ഏക പുരുഷ താരമാവാനുള്ള അവസരമാണ് ജോക്കോ സെമിയില്‍ കൈവിട്ടത്. വനിതാ താരങ്ങളില്‍ 1988ല്‍ സ്റ്റെഫി ഗ്രാഫ് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും ജയിച്ച ജോക്കോ വര്‍ഷാവസാനം നടക്കാനിരിക്കുന്ന യുഎസ് ഓപ്പണിലും കിരീട പ്രതീക്ഷയിലായിരുന്നു.

click me!