ടോക്യോ ഒളിംപിക്‌സ്: പ്രതീക്ഷയുടെ ദീപം പ്രയാണം തുടങ്ങി

By Web Team  |  First Published Mar 26, 2021, 10:21 AM IST

പ്രതീക്ഷയുടെ ദീപം ഫുകുഷിമയിൽ നിന്ന് പുറപ്പെട്ടപ്പോള്‍ ദീപശിഖ ആദ്യം ഏറ്റുവാങ്ങിയത് ഫുട്ബോളർ ഇവിഷിമിസു അസൂസ. 


ടോക്യോ: ടോക്യോ ഒളിംപിക്‌സിന്റെ ദീപശിഖാ പ്രയാണത്തിന് തുടക്കമായി. ഉദ്ഘാടന ദിവസമായ ജൂലൈ 23നാണ് ദീപശിഖ ടോക്യോയിൽ എത്തുക.

പ്രതീക്ഷയുടെ ദീപം ഫുകുഷിമയിൽ നിന്ന് പുറപ്പെട്ടപ്പോള്‍ ദീപശിഖ ആദ്യം ഏറ്റുവാങ്ങിയത് ഫുട്ബോളർ ഇവിഷിമിസു അസൂസയാണ്. 121 ദിവസം നീണ്ടുനിൽക്കുന്ന ദീപശിഖാ പ്രയാണം ജപ്പാനിലെ 47 പ്രവിശ്യകളിലെ 389 മുനിസിപ്പാലിറ്റികളിലൂടെ കടന്നുപോകും.

Latest Videos

കൊവിഡ് പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കാതെയാണ് ചടങ്ങുകൾ പുരോഗമിക്കുക. ദീപശിഖാ പ്രയാണത്തിൽ പങ്കാളികളാവുന്ന ഓരോരുത്തരും ശരാശരി 200 മീറ്റർ പൂർത്തിയാക്കും.

കഴിഞ്ഞ വർഷം നിശ്ചയിച്ച അതേ പാതയിലൂടെയാവും ദീപശിഖാ പ്രയാണം. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്യോ ഒളിംപിക്സ്.

Relive the highlights of an unforgettable day in Fukushima! 🇯🇵

✅ starts its journey to Tokyo
✅ Japan's Women's National Football Team carry the torch
✅ The torch kiss poses

And More! All here 👉 https://t.co/BI3zAZX48J pic.twitter.com/zGCygi5xml

— #Tokyo2020 (@Tokyo2020)
click me!