വലിയൊരു സ്വപ്‌നത്തിലേക്ക് സ്റ്റിക്കെടുക്കുകയാണ് റാണി റാംപാലും സംഘവും. ഈ മോഹത്തിന് ഊർജ്ജമായത് ഗുർജീത് കൗറിന്റെ മറക്കാനാവാത്ത ഗോൾ
ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. വൈകിട്ട് മൂന്നരയ്‌ക്ക് തുടങ്ങുന്ന സെമിയില്‍ അർജന്റീനയാണ് എതിരാളികൾ.
വലിയൊരു സ്വപ്‌നത്തിലേക്ക് സ്റ്റിക്കെടുക്കുകയാണ് റാണി റാംപാലും സംഘവും. ഈ മോഹത്തിന് ഊർജ്ജമായത് ഗുർജീത് കൗറിന്റെ മറക്കാനാവാത്ത ഗോൾ. ക്വാർട്ടറിൽ മറികടന്നത് ചില്ലറക്കാരെയല്ല. മൂന്ന് തവണ ചാമ്പ്യൻമാരും ലോക റാങ്കിംഗിലെ മൂന്നാം റാങ്കുകാരുമായ ഓസ്‌ട്രേലിയയെ വീഴ്‌ത്തുകയായിരുന്നു. എന്നാല്‍ പിടിച്ചതിനേക്കാൾ വലുതാണ് സെമിയിലെ മാളത്തിൽ കാത്തിരിക്കുന്നത്. രണ്ടാം റാങ്കുകാരായ അർജന്റീന. ഇതുവരെ പഠിച്ച പാഠങ്ങൾക്കപ്പുറമുള്ള വിദ്യകൾ പുറത്തെടുത്താലേ രക്ഷയുള്ളൂ.
ഓസീസിനെ വീഴ്‌ത്തിയ ആവേശം ഇന്ത്യൻ വനിതകൾക്ക് കരുത്താവുമെന്നുറപ്പ്. ആറ് കളിയിൽ പതിനാല് ഗോൾ വഴങ്ങിയപ്പോൾ നേടിയത് എട്ട് ഗോൾ. രണ്ട് തോൽവിയും നാല് ജയവും അക്കൗണ്ടിലുള്ള അര്‍ജന്റീന ക്വാർട്ടറിൽ ജർമനിയെ എതിരില്ലാത്ത മൂന്ന് ഗോളിന് മറികടന്നാണ് വരുന്നത്. ആകെ നേടിയത് പതിനൊന്ന് ഗോളെങ്കില്‍ വഴങ്ങിയത് എട്ടും.
റിയോയിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യൻ വനിതകൾ ടോക്കിയോയിൽ ആദ്യ മൂന്ന് കളിയിലും തോറ്റാണ് തുടങ്ങിയത്. നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവരുടെ പോരാട്ടവീര്യമാണ് പിന്നെ കണ്ടത്. ആദ്യമായി സെമിയിൽ കടന്ന ഇന്ത്യന്‍ മിടുമിടുക്കികൾ ഫൈനലിലേക്ക് ഉദിച്ചുയരും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഒറ്റയേറില്‍ നീരജ് ചോപ്ര ഫൈനലില്‍
ഒളിംപിക്‌സില്‍ ശുഭ വാര്‍ത്തയോടെയാണ് ഇന്ന് ഇന്ത്യയുടെ തുടക്കം. ജാവലിന്‍ ത്രോയിൽ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലെത്തി. ഒറ്റയേറില്‍ യോഗ്യതാ മാര്‍ക്കായ 83.50 മറികടന്നു. 86.65 മീറ്റര്‍ ആദ്യ ശ്രമത്തില്‍ നേടാന്‍ നീരജിനായി. അതേസമയം ശിവ്പാല്‍ സിംഗിന് പോരാട്ടം നിരാശയായി. അവസാന ശ്രമത്തില്‍ 74.81 മീറ്ററാണ് ശിവ്‌പാല്‍ നേടിയത്. ജാവലിന്‍ ത്രോ ഫൈനല്‍ ശനിയാഴ്‌ച നടക്കും.
ലക്ഷ്യം പാരീസില്‍ സ്വര്‍ണം, കേരളത്തിലെ പിന്തുണയ്‌ക്ക് നന്ദി; പി വി സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട്
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona