ഒളിംപിക്‌സ്: ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി

By Web Team  |  First Published Jul 28, 2021, 8:28 AM IST

നേരത്തെ നെതര്‍ലന്‍ഡ്‌സിനോടും ജര്‍മനിയോടും ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടിരുന്നു


ടോക്കിയോ: ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. നിലവിലെ ജേതാക്കളായ ബ്രിട്ടനെതിരെ 4-1ന്‍റെ തോല്‍വിയാണ് റാണി രാംപാലും സംഘവും വഴങ്ങിയത്. ബ്രിട്ടനായി ഹന്നാ മാര്‍ട്ടിന്‍ ഇരട്ട ഗോള്‍ നേടി. 
 
രണ്ടാം മിനുറ്റില്‍ ഹന്നാ മാര്‍ട്ടിനിലൂടെ ബ്രിട്ടന്‍ മുന്നിലെത്തി. 19-ാം മിനുറ്റില്‍ ഹന്ന ബ്രിട്ടന് ഇരട്ട ലീഡ് നല്‍കി. 23-ാം മിനുറ്റില്‍ ഷാര്‍മിള ദേവി ഇന്ത്യക്കായി ഗോള്‍ മടക്കിയെങ്കിലും 41-ാം മിനുറ്റില്‍ ബ്രിട്ടന്‍ 3-1ന്‍റെ ലീഡ് സ്വന്തമാക്കി. ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി 57-ാം മിനുറ്റില്‍ ബ്രിട്ടന്‍ മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു. 

Time to go all guns blazing against Great Britain.

🇬🇧 0:0 🇮🇳 pic.twitter.com/wHe8hrz2bd

— Hockey India (@TheHockeyIndia)

പൂള്‍ എയില്‍ അവസാന സ്ഥാനക്കാരാണ് ഇന്ത്യ. നേരത്തെ നെതര്‍ലന്‍ഡ്‌സിനോടും ജര്‍മനിയോടും ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടിരുന്നു.

Latest Videos

undefined

തുഴച്ചിലിലും നിരാശ

തുഴച്ചിലിലും ഇന്ത്യക്ക് നിരാശ വാര്‍ത്തയുണ്ട്. ഇന്ത്യന്‍ സഖ്യം സെമി ഫൈനലില്‍ പുറത്തായി. ആറാം സ്ഥാനത്ത് മാത്രമാണ് അര്‍ജുന്‍ ലാല്‍ ജത്ത്-അരവിന്ദ് സിംഗ് കൂട്ടുകെട്ടിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. 

ഒളിംപിക്‌സ്: മണികയുടേത് ഗുരുതരമായ അച്ചടക്ക ലംഘനം; നടപടിക്ക് സാധ്യത

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!