പൂളില്‍ നീന്തല്‍, കരയില്‍ പാട്ടും ഡബിൾ ബാസും; ടോക്കിയോയിലെ സ്വര്‍ണ മത്സ്യം ലിഡിയയെ കുറിച്ച് അറിയേണ്ടതെല്ലാം

By Web Team  |  First Published Jul 28, 2021, 11:31 AM IST

ടോക്കിയോ ഒളിംപി‌ക്‌സില്‍ നീന്തല്‍ക്കുളത്തില്‍ ഒരു സ്വര്‍ണ മത്സ്യത്തെ കണ്ടുകിട്ടിയിട്ടുണ്ട്. ആളൊരു ബഹുമുഖ പ്രതിഭയാണ്. 


ടോക്കിയോ: ബഹുമുഖ പ്രതിഭയായൊരു സുവർണ താരത്തെ കണ്ടുകിട്ടിയിട്ടുണ്ട് ഇക്കുറി ടോക്കിയോ ഒളിംപിക്‌സില്‍. അതും നീന്തല്‍ക്കുളത്തിലെ ഒരു സ്വര്‍ണ മത്സ്യമായി. അമേരിക്കയുടെ ലിഡിയ ജേക്കബിയാണ് ഈ താരം. നീന്തും, സ്വർണം നേടും, പാട്ടുപാടും, ഡബിൾ ബാസ് വായിക്കും...അങ്ങനെ പോകുന്നു ലിഡിയയുടെ വിശേഷങ്ങള്‍.

Latest Videos

ഒളിംപിക്‌സില്‍ അമേരിക്കയ്‌ക്കായി നീന്തിത്തുടിക്കുന്ന ലിഡിയക്ക് പതിനേഴ് വയസ്സേയുളളൂ. ടോക്കിയോയിൽ ആദ്യ അന്താരാഷ്‌ട്ര മത്സരവുമായിരുന്നു. എങ്കിലും 100 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിൽ സ്വർണം നീന്തിയെടുക്കാൻ അമേരിക്കൻ താരത്തിന് അതൊന്നുമൊരു കുറവായില്ല. റിയോയിലെ ഇരട്ടസ്വർണത്തിന്‍റെ പകിട്ടിലെത്തിയ ലില്ലി കിങ്ങിനെ അട്ടിമറിച്ച് സ്വര്‍ണം കോരിയെടുത്തു. ഇത് നീന്തൽകുളത്തിലെ ലിഡിയയുടെ വിശേഷങ്ങളാണെങ്കില്‍ താരത്തിന് വേറെ ചില കഴിവുകളുമുണ്ട്. 

ഒന്നാന്തരമൊരു പാട്ടുകാരി കൂടിയാണ് ലിഡിയ ജേക്കബി. പതിനാലാം വയസ്സിൽ അമേരിക്കയിലെ കലാമേളയായ ആങ്കറേജ് ഫോക് ഫെസ്റ്റിവലില്‍ തകര്‍ത്തുപാടി. നീന്തലിലും പാട്ടിലും അവസാനിക്കുന്നില്ല മിടുക്ക്. ഒന്നാന്തരമായി ഡബിൾ ബാസ് വായിക്കും ലിഡിയ. 

വെറും 2773 പേർ മാത്രം താമസിക്കുന്ന സൂവാഡ് എന്ന തീരദശത്തുനിന്നാണ് ലിഡിയയുടെ വരവ്. അച്ഛനമ്മമാർ ബോട്ടിലെ ക്യാപ്റ്റൻമാർ. കടലായിരുന്നു കുഞ്ഞു ലിഡിയയുടെയും ജീവിതം. ആഴക്കടലിനെ അടുത്തറിയാവുന്ന ലിഡിയക്ക് നീന്തൽകുളം എത്ര നിസാരം. ഇതൊക്കെയെങ്കിലും നീന്തലിലും സംഗീതത്തിലും ഒന്നുമല്ല ലിഡിയ ഭാവി കണ്ടുവച്ചിരിക്കുന്നത്. ഫാഷൻ ഡിസൈനിങ്ങില്‍ ടെക്‌സസ് സർവകലാശാലയിൽ പഠിക്കാനാണ് അതിയായ ആഗ്രഹം. ഒളിംപിക്‌സൊക്കെ അതിനിടയിലിങ്ങനെ വന്നുപോകുമെന്നു മാത്രം. 

ഒളിംപിക്‌സില്‍ സച്ചിന്‍റെ ഇഷ്‌ട ഇനം? തീപാറും ചര്‍ച്ച, ഉത്തരം തേടി ആരാധകര്‍

നന്നായി ഇടികിട്ടി, കലിപ്പുകയറി എതിരാളിയുടെ ചെവിക്ക് കടിച്ചു; ബോക്‌സര്‍ വിവാദത്തില്‍

ഗ്രൂപ്പ് ഘട്ടം കടന്ന് സിന്ധു പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ഡാനിഷ് താരത്തെ നേരിടും


നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!