വർഷങ്ങള്‍ക്ക് മുൻപ് ഇന്ത്യൻ ക്യാമ്പിൽ ടേബിൾ ടെന്നീസ് കളിക്കുന്ന സച്ചിന്‍റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പൊങ്ങിവന്നു
ടോക്കിയോ: ഒളിംപിക്‌സിൽ ക്രിക്കറ്റ് ഒരു ഇനം അല്ല. എന്നാൽ ഒളിംപിക്‌സിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ഇഷ്‌ട ഇനമേതാണ്. സച്ചിന്‍റെ ഒരു ട്വീറ്റിന് പിന്നാലെയാണ് ചർച്ചകൾ സജീവമാകുന്നത്.
What a fantastic comeback Manika! 🤯 🏓
Watched every single point.. the first couple of games were dominated by Margaryta, who kept the rallies short & played her backhand well.
Slowly but surely Manika came back & started controlling the pace of the game..(1/2) pic.twitter.com/XiBtZ0e1LX
ടേബിൾ ടെന്നീസിൽ ഇന്ത്യന്‍ താരം മണി ബത്ര ആദ്യ റൗണ്ടിൽ നേടിയ മിന്നും ജയത്തിന് പിന്നാലെയാണ് താരത്തെ പ്രശംസിച്ച് കൊണ്ട് സച്ചിൻ ട്വീറ്റ് ചെയ്‌തത്. മത്സരത്തെ കൃത്യമായി വിശകലനം ചെയ്‌തുകൊണ്ടുള്ള പോസ്റ്റ് കണ്ടതോടെ ആരാധകരില്‍ ഒരു സംശയം ഉടലെടുത്തു. സച്ചിൻ ടേബിൾ ടെന്നീസിന്‍റെ ഇത്ര വലിയ ആരാധകനായിരുന്നോ? വർഷങ്ങള്‍ക്ക് മുൻപ് ഇന്ത്യൻ ക്യാമ്പിൽ ടേബിൾ ടെന്നീസ് കളിക്കുന്ന സച്ചിന്‍റെ ചിത്രങ്ങൾ അതോടെ സാമൂഹ്യമാധ്യമങ്ങളിൽ പൊങ്ങിവന്നു. ഒളിംപിക്‌സിൽ സച്ചിന്‍റെ ഇഷ്‌ട ഇനമേതെന്ന് പിന്നാലെ പൊരിഞ്ഞ ചര്‍ച്ചയായി.
undefined
ഉത്തരം ആരാധകര്‍ക്ക് കൃത്യമായി അറിയില്ലെങ്കിലും സച്ചിൻ തുറന്നുപറഞ്ഞ ഇഷ്‌ട കായികയിനം ടെന്നീസാണ്. അമേരിക്കൻ താരം ജോൺ മക്കൻഡ്രോ ആയിരുന്നു ആരാധനാ പുരുഷൻ. വിംബിൾഡൻ കാണാൻ നേരിട്ടെത്താറുള്ള സച്ചിന് ഇപ്പോൾ ഇഷ്‌ടക്കൂടുതൽ ഇതിഹാസ താരം റോജര്‍ ഫെഡററോടാണ്. സച്ചിന്‍-ഫെഡറര്‍ സൗഹൃദം മുമ്പ് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ട്വിറ്റര്‍ സംഭാഷണങ്ങള്‍ നേരത്തെ വൈറലായിരുന്നു.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനായാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിശേഷിപ്പിക്കപ്പെടുന്നത്. സച്ചിന്‍ 24 വര്‍ഷം നീണ്ട കരിയറില്‍ 35000ത്തോളം അന്താരാഷ്‌ട്ര റൺസും നൂറ് അന്താരാഷ്‌ട്ര സെഞ്ചുറിയും ലോക കിരീടവും കീശയിലാക്കി. 200 ടെസ്റ്റില്‍ 15921 റണ്‍സും 463 ഏകദിനത്തില്‍ 18426 റണ്‍സും അടിച്ചുകൂട്ടി. ടെസ്റ്റില്‍ 51 ഉം ഏകദിനത്തില്‍ 49 ഉം സെഞ്ചുറികള്‍ പേരിലുണ്ട്. ടെസ്റ്റില്‍ 46 ഉം ഏകദിനത്തില്‍ 154 ഉം വിക്കറ്റും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് സ്വന്തം.
നന്നായി ഇടികിട്ടി, കലിപ്പുകയറി എതിരാളിയുടെ ചെവിക്ക് കടിച്ചു; ബോക്‌സര്‍ വിവാദത്തില്‍
അത്ര സിംപിളല്ല ഒളിംപിക്‌സ്; സമ്മര്‍ദം താങ്ങാനാവാതെ സൂപ്പര്‍താരങ്ങള്‍
ഒളിംപിക്‌സ്: ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona