കറുത്തവർഗക്കാരിയായ താരം നടത്തിയ ഐക്യദാർഢ്യ പ്രഖ്യാപനത്തിനെതിരെ നടപടി വന്നാൽ മറ്റൊരു പ്രതിഷേധത്തിനും സാധ്യതയുണ്ട്
ടോക്കിയോ: ഒളിംപിക്‌സ് മെഡൽ ദാനത്തിനിടെ കൈയ്യുയർത്തി ആംഗ്യം കാണിച്ച അമേരിക്കൻ അത്‍ലറ്റിനെതിരെ അന്വേഷണം. ഷോട്ട്പുട്ടിൽ വെള്ളി മെഡൽ നേടിയ റാവൻ സൗൻഡേഴ്‌സിനെതിരെയാണ് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) അന്വേഷണം തുടങ്ങിയത്. എന്നാല്‍ ഇത്തരമൊരു പ്രതിഷേധം ആഴ്‌ചകൾക്ക് മുൻപേ തീരുമാനിച്ചിരുന്നെന്നാണ് റാവെന്‍റെ വിശദീകരണം.
ഷോട്ട്പുട്ടിൽ 19.79 മീറ്റർ ദൂരമെറിഞ്ഞാണ് റാവൻ സൗൻഡേഴ്‌സ് ആദ്യമായി ഒളിംപിക് പോഡിയത്തിലെത്തിയത്. മെഡൽ സ്വീകരിച്ച ശേഷം സൗൻഡേഴ്‌സ് നേട്ടം പ്രതിഷേധത്തിലൂടെ ആഘോഷിക്കുകയായിരുന്നു. എല്‍ജിബിടി(LGBTQ) അവകാശങ്ങൾക്ക് വേണ്ടി ശബ്‌ദമുയർത്താറുള്ള റാവൻ സൗൻഡേഴ്‌സിന്‍റെ പെരുമാറ്റത്തിൽ ഐഒസി അന്വേഷണം പ്രഖ്യാപിച്ചു. കായിക വേദിയിൽ രാഷ്‍ട്രീയ ചിഹ്നങ്ങളോ പ്രതിഷേധങ്ങളോ പാടില്ലെന്ന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
എന്നാല്‍ പോരാടുകയും അഭിപ്രായം പറയാൻ വേദി കിട്ടാതിരിക്കുകയും ചെയ്യുന്ന ലോകമെങ്ങുമുള്ള ജനതയുടെ പ്രതിനിധിയാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് സൗൻഡേഴ്‌സിന്‍റെ പ്രതികരണം.
അതേസമയം റാവൻ സൗന്‍ഡേഴ്‌സിനെ പിന്തുണച്ച് അമേരിക്കൻ ഒളിംപിക് കമ്മറ്റി രംഗത്തെത്തി. അമേരിക്കയിൽ ജോർജ് ഫ്ലോയിഡിന്‍റെ മരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഐഒസി നിയമം ലഘൂകരിച്ചിരുന്നു. കറുത്തവർഗക്കാരിയായ താരം നടത്തിയ ഐക്യദാർഢ്യ പ്രഖ്യാപനത്തിനെതിരെ നടപടി വന്നാൽ മറ്റൊരു പ്രതിഷേധത്തിനും സാധ്യതയുണ്ട്.
ജയിച്ചാല്‍ പത്തരമാറ്റ്; മനസ് കീഴടക്കി സ്വര്‍ണം അണിയാന്‍ സിമോണ്‍ ബൈൽസ് ഇറങ്ങുന്നു
ഒളിംപിക്‌സ്: പുരുഷ ഫുട്ബോള്‍ സെമി ഇന്ന്; പ്രതീക്ഷയോടെ ബ്രസീലും മെക്‌സിക്കോയും സ്‌പെയ്‌നും ജപ്പാനും
ഒളിംപിക്‌സ്: ഗുസ്‌തിയില്‍ തോല്‍വിയോടെ തുടക്കം; സോനം മാലിക്കിന് അപ്രതീക്ഷിത പരാജയം
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona