കായികലോകത്തിന്‍റെ കാത്തിരിപ്പിനൊടുവില്‍ ശുഭ വാര്‍ത്ത. കടുത്ത മാനസിക സമ്മര്‍ദങ്ങളെ അതിജീവിച്ച് തിരിച്ചുവരവില്‍ സിമോണ്‍ ബൈല്‍സിന് വെങ്കല മെഡല്‍.
ടോക്കിയോ: ഒളിംപിക്‌സില്‍ കടുത്ത മാനസിക സമ്മര്‍ദങ്ങളെ അതിജീവിച്ചുള്ള തിരിച്ചുവരവില്‍ അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സിന് വെങ്കലം. ബാലന്‍സ് ബീം ഇനത്തിലാണ് താരം മെഡല്‍ കരസ്ഥമാക്കിയത്. ടോക്കിയോയില്‍ ബൈല്‍സിന്‍റെ രണ്ടാം മെഡലാണിത്. ചൈനീസ് താരങ്ങള്‍ സ്വര്‍ണവും വെള്ളിയും നേടി. മാനസിക സമ്മര്‍ദങ്ങളെ തുടര്‍ന്ന് ബൈല്‍സ് നേരത്തെ നാലിനങ്ങളില്‍ നിന്ന് പിന്‍മാറിയിരുന്നു.
ചരിത്രത്തിലെ ഏറ്റവും മികച്ച ജിംനാസ്റ്റായാണ് സിമോണ്‍ ബൈല്‍സ് വിശേഷിപ്പിക്കപ്പെടുന്നത്. ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിംപിക്‌സിലുമായി 30 മെഡലുകള്‍ നേടിയ താരത്തിന് എന്നാല്‍ ടോക്കിയോയിലെത്തിയപ്പോള്‍ മാനസിക സമ്മര്‍ദത്തില്‍ കാലിടറി. മാനസിക സമ്മര്‍ദത്തിന് അടിമപ്പെട്ടു എന്ന് തുറന്നുപറഞ്ഞ താരം നാലിനങ്ങളില്‍ നിന്ന് പിന്‍മാറിയിരുന്നു. ഒടുവില്‍ ബാലന്‍സ് ബീം ഇനത്തില്‍ നിന്നും ബൈല്‍സ് പിന്‍മാറിയേക്കും എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അവസാന നിമിഷം ഒളിംപിക്‌സ് പ്രേമികളെ ആവേശത്തിലാക്കി താരം മത്സരിക്കാനിറങ്ങി.
എന്നാല്‍ ടോക്കിയോ ഒളിംപിക്‌സിലെ അവസാന ജിംനാസ്റ്റിക് ഇനത്തില്‍ മത്സരിച്ച് വെങ്കലവുമായി മടങ്ങുമ്പോള്‍ അത് സിമോണ്‍ ബൈല്‍സിന്‍റെ കരിയറിലെ ഏറ്റവും മികച്ച മെഡലാവുകയാണ്. 2016ലെ റിയോ ഒളിംപിക്‌സില്‍ നാല് സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് ബൈല്‍സ്. ഇക്കുറി ആറ് സ്വര്‍ണ മെഡലുകള്‍ സ്വപ്‍നം കണ്ട് ടോക്കിയോയിലെത്തിയ താരത്തിന് തിരിച്ചുവരവിലെ വെങ്കലശോഭയില്‍ തലയുയര്‍ത്തി മടങ്ങാം. കായികലോകത്തിന് അതിജീവനത്തിന്‍റെ വലിയ പാഠം കൂടി സിമോണ്‍ ബൈല്‍സ് നല്‍കുകയാണ്.
കൂടുതല്‍ ഒളിംപിക്‌സ് വാര്‍ത്തകള്‍...
ഒളിംപിക്‌സ്: ഗുസ്‌തിയില്‍ തോല്‍വിയോടെ തുടക്കം; സോനം മാലിക്കിന് അപ്രതീക്ഷിത പരാജയം
മോശം പ്രകടനം; ഒളിംപിക്‌സ് ജാവലിൻ ത്രോയിൽ അന്നു റാണി ഫൈനലിലെത്താതെ പുറത്ത്
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona