ഒളിംപിക്സ് ഉദ്ഘാടന ചടങ്ങുകൾക്ക് മുമ്പുള്ള വെള്ളിയാഴ്‌ചയായിരുന്നു ലോക ആറാം നമ്പറായ എലീനയുടെയും ഗേലിന്റെയും വിവാഹം
ടോക്കിയോ: ഒളിംപിക്‌സിന് വേണ്ടി മധുവിധു മാറ്റിവച്ച താരദമ്പതിമാരെ പരിചയപ്പെടാം. ഒളിംപിക്‌സിന് ഒരാഴ്‌ച മുമ്പ് വിവാഹിതരായ യുക്രൈന്‍ ടെന്നീസ് താരം എലിന സ്വിറ്റോലിനയും ഭർത്താവ് ഫ്രഞ്ച് താരം ഗേൽ മോൺഫിൽസുമാണ് ചടങ്ങുകള്‍ക്ക് തൊട്ടുപിന്നാലെ ടോക്കിയോയിലേക്ക് പറന്നെത്തിയത്.
ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകൾക്ക് മുമ്പുള്ള വെള്ളിയാഴ്‌ചയായിരുന്നു ലോക ആറാം നമ്പറായ എലീനയുടെയും ഗേലിന്റെയും വിവാഹം. ഞായറാഴ്‌ച തന്നെ രണ്ടുപേരും ടോക്കിയോയിലേക്ക് പറന്നു. പെട്ടെന്ന് തന്നെ പരിശീലനവും തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. രണ്ടുപേരുടെയും കുടുംബാംഗങ്ങൾ മാത്രം ചടങ്ങുകളില്‍ പങ്കെടുത്തു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ടു മുഹൂർത്തങ്ങൾ ഒന്നിച്ചെത്തിയതിന്റെ ആവേശത്തിലും ആഘോഷത്തിലുമാണ് എലീന. ഈ ഒത്തുചേരൽ ഞങ്ങൾ ഏറെ ആസ്വദിക്കുന്നു. ഇതൊരു അപൂർവ നിമിഷമാണ് എന്നും എലീന പറഞ്ഞു.
വിവാഹവും ആഘോഷങ്ങളും ഒന്നും എലീനയുടെ പരിശീലനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ടോക്കിയോയിലെ കടുത്ത ചൂട് വെല്ലുവിളിയാണെങ്കിലും പരിശീലനം കൃത്യമായി നടക്കുന്നുണ്ട്. നിലവില്‍ വനിതാ സിംഗിള്‍സില്‍ ഇറ്റലിയുടെ കാമില ജോര്‍ജിയെ തോല്‍പ്പിച്ച് സെമിയിലെത്തിയിരിക്കുകയാണ് താരം. റിയോയിൽ സെറീന വില്യംസിനെ തോൽപിച്ച് ക്വാര്‍ട്ടറിലെത്തി എലീന ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒളിംപിക്‌സ് തിരക്കുകളൊഴിഞ്ഞ് മധുവിധു നവംബറിൽ ആഘോഷിക്കാനാണ് ഇരുവരുടെയും തീരുമാനം.
ഒരു ഒളിംപിക്സ് മെഡല്‍ നേടിയാല്‍ ഒരു കായിക താരത്തിന് എത്ര പണം ലഭിക്കും
ലവ്‌ലി ലവ്‌ലിന; ടോക്കിയോ ഒളിംപിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ
ഒളിംപിക്‌സ്: 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം പി ജാബിര്‍ പുറത്ത്
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona