ചക്കിട്ടപ്പാറയില്‍ നിന്ന് മറ്റൊരു ഒളിംപ്യന്‍; ടോക്യോയില്‍ കുതിക്കാന്‍ നോഹ നിര്‍മ്മല്‍ ടോം

By Web Team  |  First Published Jul 18, 2021, 1:45 PM IST

ചക്കിട്ടപ്പാറയെന്ന മലയോര ഗ്രാമത്തില്‍ നിന്ന് ജിന്‍സണ്‍ ജോണ്‍സന് ശേഷം ഒളിംപിക്‌സിലേക്ക് ഒരു താരം കൂടി


കോഴിക്കോട്: ചക്കിട്ടപ്പാറയെന്ന മലയോര ഗ്രാമത്തില്‍ നിന്ന് വീണ്ടും ഒരു ഒളിംപ്യന്‍ വരുന്നു. ടോക്യോയില്‍ റിലേയില്‍ നോഹ നിര്‍മ്മല്‍ ടോം ബാറ്റണേന്തുമ്പോള്‍ കോഴിക്കോടിന്‍റെ കായിക ചരിത്രത്തിന് ഒരു പൊന്‍തൂവല്‍ കൂടിയാണത്. 400 മീറ്റര്‍ മിക്‌സഡ് റിലേയിലാണ് നോഹ നിര്‍മ്മല്‍ ടോം ഒളിംപിക്‌സില്‍ ഇന്ത്യന്‍ കുപ്പായമണിയുന്നത്.

കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളിലെ കായികാധ്യാപകനായ ജോസ് സെബാസ്റ്റ്യനാണ് നോഹയിലെ അത്‌ലറ്റിനെ ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ജോസിന്‍റെ ഓരോ ശ്രമങ്ങളും നോഹയുടെ വേഗത കൂട്ടാനായിരുന്നു. നോഹയുടെ ഓരോ വളർച്ചയിലും ഒപ്പം നിന്ന ജോസിന് ശിഷ്യന്‍റെ ഈ നേട്ടം അഭിമാനവും ആഹ്ളാദവുമാണ്. ശിഷ്യനോടുള്ള സ്‌നേഹം മുഴുവൻ ഗുരുവിന്‍റെ വാക്കുകളിൽ വ്യക്തം.

Latest Videos

ഓടിത്തുടങ്ങിയ അന്ന് മുതൽ ജയം മാത്രമായിരുന്നു നോഹയുടെ മനസിൽ. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാനുള്ള കഠിനപരിശ്രമം കരിയറില്‍ മുതല്‍ക്കൂട്ടായി. സിൽവർ സ്‌കൂളിലെ ക്ലാസ് മുറികളിൽ ഇരുന്ന് പഠനത്തിന്‍റെ തിരക്കിലേക്ക് നീങ്ങുമ്പോഴും നോഹയുടെ മനസ് മുഴുവൻ ഗ്രൗണ്ടിലായിരുന്നു. താൻ ഓടിത്തീർക്കേണ്ട ദൂരങ്ങളെ കുറിച്ച് മാത്രം ചിന്തിച്ചിരുന്ന നോഹ ടോക്യോയില്‍ ചക്കിട്ടപ്പാറയെന്ന മലയോര ഗ്രാമത്തെ കൂടിയാണ് അടയാളപ്പെടുത്തുക. 

ഒളിംപിക്‌സ് മെഗാ ക്വിസ്: നാലാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

ലങ്കന്‍ പര്യടനം സഞ്ജുവിന് നിര്‍ണായകം; ടീമിലെ സാധ്യതകളിങ്ങനെ

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!