ടോക്യോ ഒളിംപിക്‌സ്: സൈനയും ശ്രീകാന്തും പങ്കെടുക്കില്ലെന്ന് ഉറപ്പായി

By Web Team  |  First Published May 29, 2021, 9:12 AM IST

ജൂൺ പതിനഞ്ചാണ് ഒളിംപിക്‌സിന് യോഗ്യത നേടാനുള്ള അവസാന തീയതി. ഇതിന് മുൻപ് സൈനയ്‌ക്കും ശ്രീകാന്തിനും ഇനി മത്സരങ്ങൾ ഒന്നുമില്ല. 


ദില്ലി: ബാഡ്‌മിന്‍റണ്‍ താരങ്ങളായ സൈന നെഹ്‍വാളും കെ ശ്രീകാന്തും ടോക്യോ ഒളിംപിക്‌സിൽ പങ്കെടുക്കില്ലെന്ന് ഉറപ്പായി. ജൂൺ പതിനഞ്ചാണ് ഒളിംപിക്‌സിന് യോഗ്യത നേടാനുള്ള അവസാന തീയതി. ഇതിന് മുൻപ് സൈനയ്‌ക്കും ശ്രീകാന്തിനും ഇനി മത്സരങ്ങൾ ഒന്നുമില്ല. ഇതോടെയാണ് ഇരുവരും ടോക്യോയിൽ പങ്കെടുക്കില്ലെന്ന് ഉറപ്പായത്. 

Latest Videos

undefined

പി വി സിന്ധു, ബി സായ്‍പ്രണീത്, സാത്വിക് സായ്‍രാജ്, ചിരാഗ് ഷെട്ടി എന്നിവരാണ് ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യൻ ബാഡ്‌‌മിന്റൺ താരങ്ങൾ.  

ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്യോയില്‍ ഒളിംപിക്‌സ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ഒളിംപി‌ക്‌സ് മാറ്റിവയ്‌ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഒളിംപിക്‌സ് നടത്തിയാൽ പുതിയ കൊവിഡ് വകഭേദത്തിന് കാരണമായേക്കുമെന്ന് ജപ്പാനിലെ ഡോക്‌ടർമാരുടെ സംഘടന വീണ്ടും മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഒളിംപിക്‌സ് നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജപ്പാനും അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയും വ്യക്തമാക്കി. താരങ്ങളുടെയും ഒഫീഷ്യലുകളുടേയും പൂർണസുരക്ഷ ഉറപ്പുനൽകുന്നുവെന്നാണ് ടോക്യോ ഒളിംപിക്‌സ് സിഇഓ തോഷിറോ മൂട്ടോയുടെ പ്രതികരണം.  

സിറ്റിയോ ചെല്‍സിയോ; യൂറോപ്യൻ ക്ലബ് രാജാക്കന്‍മാരെ ഇന്നറിയാം

ഒളിംപിക്‌സ് കൊവിഡിന്‍റെ പുതിയ വകഭേദത്തിന് കാരണമായേക്കും; മുന്നറിയിപ്പുമായി ഡോക്‌ടർമാരുടെ സംഘടന

ടോക്യോ ഒളിംപിക്‌സ് റദ്ദാക്കിയാല്‍ ജപ്പാന് ഭീമന്‍ നഷ്‌ടം; നടത്തിയാല്‍ അതിലേറെ ആശങ്കകള്‍- റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!