ഷെയർ യുവർ ലൈറ്റ് എന്നതാണ് ദീപശിഖാ പ്രയാണത്തിന്റെ സന്ദേശം
ടോക്കിയോ: വ്യാഴാഴ്‌ച തുടങ്ങുന്ന പാരാലിംപിക്‌സിന്റെ ദീപശിഖാ പ്രയാണം ഇന്ന് ടോക്കിയോയിലെത്തും. ജപ്പാനിലെ 47 പ്രവിശ്യകളും ചുറ്റിയാണ് ദീപശിഖ ഗെയിംസ് വേദിയിൽ എത്തുന്നത്. ഷെയർ യുവർ ലൈറ്റ് എന്നതാണ് ദീപശിഖാ പ്രയാണത്തിന്റെ സന്ദേശം. ഇരുപത്തിനാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ദീപശിഖ സ്റ്റേഡിയത്തിൽ എത്തിക്കുക.
ഒൻപത് ഇനങ്ങളിലായി 54 അംഗ സംഘമാണ് ഇന്ത്യക്കായി മത്സരിക്കുക. ടീം ഇത്തവണ കുറഞ്ഞത് പതിനഞ്ച് മെഡലെങ്കിലും നേടുമെന്ന് ഇന്ത്യൻ ഡെപ്യൂട്ടി ചെഫ് ഡി മിഷൻ അർഹാൻ ബഗാതി പറഞ്ഞു. പാരാലിംപിക്‌സിൽ ഇന്ത്യ ആകെ 12 മെഡലുകളാണ് നേടിയിട്ടുള്ളത്.
പാരാലിംപിക്‌സില്‍ ഇന്ത്യയുടെ പതാക വഹിക്കുന്ന റിയോ പാരാലിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഉള്‍പ്പെടെയുള്ള താരങ്ങള്‍ ടോക്കിയോയില്‍ എത്തിയിട്ടുണ്ട്. ഈമാസം 25ന് പാരാ ടേബിള്‍ ടെന്നീസ് മത്സരങ്ങളോടെയാണ് ഇന്ത്യന്‍ പോരാട്ടം തുടങ്ങുന്നത്. ടോക്കിയോയിലേക്ക് തിരിക്കും മുമ്പ് ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിജയാശംസകള്‍ നേര്‍ന്നിരുന്നു.
ആദ്യ സന്നാഹ മത്സരം; കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി
ഒ എം നമ്പ്യാർ ഇനി ഓർമ; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
മെസി കാത്തിരിക്കണം; പിഎസ്‌ജി അരങ്ങേറ്റം വൈകും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona