ഏഥൻസ് ഒളിംപിക്‌സിലെ പരുഷൻമാരുടെ 400 മീറ്ററില്‍ രാജ്യത്തിന്‍റെ കണ്ണുകളെല്ലാം കെ എം ബിനുവെന്ന ഇടുക്കിക്കാരനിലായിരുന്നു
കൊച്ചി: ഒരേ ഒളിംപിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സഹോദരങ്ങളായ മലയാളി അത്‍ലറ്റുകൾ എന്ന അപൂർവ്വ റെക്കോർഡിന് ഉടമകളാണ് കെ എം ബിനുവും ബീനാമോളും. 2004 ഏഥൻസ് ഒളിംപിക്‌സിലായിരുന്നു സഹോദരങ്ങള്‍ ട്രാക്കിലിറങ്ങിയത് 17 വർഷങ്ങൾക്ക് ശേഷം ടോക്യോ ഒളിംപിക്‌സ് എത്തുമ്പോൾ ഏഥൻസിലെ ആ പോരാട്ടത്തിന്‍റെ ഓർമ്മകളുടെ അലയൊലിയുണ്ട് കെ എം ബിനുവിന്‍റെ കാതുകളിലിപ്പോഴും.
ഏഥൻസ് ഒളിംപിക്‌സിലെ പുരുഷൻമാരുടെ 400 മീറ്ററില്‍ രാജ്യത്തിന്‍റെ കണ്ണുകളെല്ലാം കെ എം ബിനുവെന്ന ഇടുക്കിക്കാരനിലായിരുന്നു. എന്നാൽ കെ എം ബിനുവിന് ഫൈനൽ ബർത്ത് എന്ന വലിയ കടമ്പയിലേക്ക് എത്താനായില്ല. ആ ഓട്ടം പക്ഷെ മറ്റൊരു ചരിത്രത്തിലേക്കായിരുന്നു. ഇന്ത്യയുടെ ഇതിഹാസ താരം മിൽഖാ സിംഗ് 44 വർഷം കൊണ്ടുനടന്ന 45.73 സെക്കൻറ് എന്ന ദേശീയ റെക്കോഡ് ബിനു തകർത്തു. സമയം 45.48.
ദില്ലിയിലെ നാഷണൽ സർക്യൂട്ട് മീറ്റിലെ റെക്കോഡ് പ്രകടനത്തോടെയാണ് കെ എം ബിനു ആദ്യ ഒളിംപിക്‌സിനെത്തുന്നത്. കൂടെ സഹോദരി ബീനാമോളും. ബീനാമോൾക്ക് അത് രണ്ടാം ഒളിംപിക്‌സായതിനാൽ ബിനുവിനായിരുന്നു സമ്മർദമെല്ലാം.
ഇത്തവണ ലോംഗ് ജംപിൽ പാലക്കാട്ടുകാരൻ ശ്രീശങ്കറും ട്രാക്കിൽ മുഹമ്മദ് അനസിലും പ്രതീക്ഷയുണ്ടെന്നാണ് ഒളിമ്പ്യൻ പറയുന്നത്.
പതിനൊന്ന് വർഷം നീണ്ട രാജ്യാന്തര കായിക ജീവിതത്തിനിടെ ഒട്ടേറെ മെഡലുകൾ വാങ്ങിക്കൂട്ടിയ കെ എം ബിനുവിനെ 2007ൽ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചു. ടോക്യോ ഒളിംപിക്‌സ് എത്തുമ്പോഴും ഒരു റെക്കോർഡ് തകരാതെ നിൽക്കും. ഒരേ ഒളിംപിക്‌സിൽ ഇന്ത്യക്കായി ട്രാക്കിലിറങ്ങിയ മലയാളി സഹോദരങ്ങൾ എന്ന ആ അപൂർവ്വത ഇവര്‍ക്ക് സ്വന്തം.
ഒളിംപിക്‌സ് മെഗാ ക്വിസ്: മൂന്നാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം
ഒളിംപിക് വില്ലേജില്‍ കൊവിഡ് ബാധ; ആശങ്കയോടെ കായിക ലോകം
ഷൂട്ടിംഗ് താരങ്ങള്‍ ഒളിംപിക് വില്ലേജില്‍; ഹോക്കി ടീം ഇന്ന് ടോക്യോയിലേക്ക്
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona